കട്ടപ്പന ∙ സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ 7ന് രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ധർണ നടത്തും. സിപിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ 7ന് രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ധർണ നടത്തും. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ഉദ്ഘാടനം ചെയ്യും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് മുഖ്യപ്രഭാഷണം നടത്തും.ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതുമൂലം ഗ്രാമീണ മേഖലകളിലെ ജനങ്ങൾ യാത്രാക്ലേശത്തിലാണ്. 

വിദ്യാർഥികൾക്കും യാത്രാസൗകര്യവും കൺസഷനും നിഷേധിക്കപ്പെടുന്നു. മുൻപ് ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് സമീപ ജില്ലയിലെ ടൗണുകളിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്കും പെർമിറ്റ് നിഷേധിക്കുന്നു. പതിറ്റാണ്ടുകളായി സർവീസ് നടത്തുന്ന ബസുകൾക്ക് മുന്നിലും പിന്നിലും അനുമതി പോലുമില്ലാതെ കെഎസ്ആർടിസി സർവീസുകൾ നടത്തി ദ്രോഹിക്കുന്ന നടപടിയാണ്.ജില്ലയിലെ നിരവധി സ്വകാര്യ ബസ് സർവീസുകൾ ഇല്ലാതായതോടെ തൊഴിലാളികൾ പട്ടിണിയിലായി. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ ജെ ദേവസ്യ, കെ പി സുമോദ്, അനീഷ് ജോസഫ്, എൻ ജി രാജൻ, അഖിൽ, ഷാജി സ്‌കറിയ, കെ എം തോമസ് എന്നിവർ പങ്കെടുത്തു.

English Summary:

The private bus industry in Kattappana is facing a crisis, with operators struggling to compete with KSRTC and facing permit denials. This has led to reduced services, impacting rural communities and students who rely on private buses. A protest organized by the CITU and Bus Operators Association will be held on the 7th to demand action.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT