മഴക്കുറവ്; ശീതകാല പച്ചക്കറി കേന്ദ്രങ്ങൾ വരൾച്ചയിലേക്ക്
മറയൂർ ∙ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലും കാന്തല്ലൂരിലും മഴക്കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ഒന്നരമാസമായി മേഖലയിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. ഇനിയും മഴ ലഭിക്കാതിരുന്നാൽ കാർഷിക മേഖല പ്രതിസന്ധിയിലാകുമെന്നു കർഷകർ പറയുന്നു. മഴയുടെ ലഭ്യതയിൽ കുറവോ കൂടുതലോ വന്നാലും കാന്തല്ലൂർ, വട്ടവട

മറയൂർ ∙ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലും കാന്തല്ലൂരിലും മഴക്കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ഒന്നരമാസമായി മേഖലയിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. ഇനിയും മഴ ലഭിക്കാതിരുന്നാൽ കാർഷിക മേഖല പ്രതിസന്ധിയിലാകുമെന്നു കർഷകർ പറയുന്നു. മഴയുടെ ലഭ്യതയിൽ കുറവോ കൂടുതലോ വന്നാലും കാന്തല്ലൂർ, വട്ടവട മേഖലകളിൽ കാർഷികവൃത്തിയാകെ താളം തെറ്റും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വട്ടവട മേഖലയിൽ ഉണ്ടായിട്ടുള്ള മഴയുടെ ലഭ്യതക്കുറവാണ് ഇപ്പോൾ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
അടുത്ത വിനോദ സഞ്ചാര സീസൺ ലക്ഷ്യമിട്ട് കർഷകർ സ്ട്രോബറി ഉൾപ്പെടെ കൃഷിയിറക്കുന്ന സമയമാണിത്. പക്ഷേ, കാര്യമായ മഴ ലഭിക്കാത്തതും ഉയർന്ന ചൂടും മൂലം ചിലയിടങ്ങളിൽ പച്ചക്കറികൾ ഉണങ്ങിത്തുടങ്ങി. മുൻപ് കനത്ത മഴയെത്തുടർന്ന് കൃഷിയിറക്കിയ പച്ചക്കറികൾ ചീഞ്ഞു പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷമാണ് ഇപ്പോൾ ഉയർന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോ എന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നത്. തുലാവർഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.