രാജകുമാരി ∙ ചൊക്രമുടിയിൽ നടന്നത് ആസൂത്രിത കയ്യേറ്റവും അനധികൃത നിർമാണങ്ങളുമാണെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ഉന്നതർ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെ. റീസർവേ രേഖകളിൽ സർക്കാർ പാറ പുറമ്പോക്കെന്നു വ്യക്തമായ ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിച്ചു നൽകിയതിനും ഇവിടെ കെട്ടിട

രാജകുമാരി ∙ ചൊക്രമുടിയിൽ നടന്നത് ആസൂത്രിത കയ്യേറ്റവും അനധികൃത നിർമാണങ്ങളുമാണെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ഉന്നതർ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെ. റീസർവേ രേഖകളിൽ സർക്കാർ പാറ പുറമ്പോക്കെന്നു വ്യക്തമായ ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിച്ചു നൽകിയതിനും ഇവിടെ കെട്ടിട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി ∙ ചൊക്രമുടിയിൽ നടന്നത് ആസൂത്രിത കയ്യേറ്റവും അനധികൃത നിർമാണങ്ങളുമാണെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ഉന്നതർ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെ. റീസർവേ രേഖകളിൽ സർക്കാർ പാറ പുറമ്പോക്കെന്നു വ്യക്തമായ ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിച്ചു നൽകിയതിനും ഇവിടെ കെട്ടിട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി ∙ ചൊക്രമുടിയിൽ നടന്നത് ആസൂത്രിത കയ്യേറ്റവും അനധികൃത നിർമാണങ്ങളുമാണെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ഉന്നതർ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെ. റീസർവേ രേഖകളിൽ സർക്കാർ പാറ പുറമ്പോക്കെന്നു വ്യക്തമായ ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിച്ചു നൽകിയതിനും ഇവിടെ കെട്ടിട നിർമാണത്തിന് എൻഒസി (നിരാക്ഷേപ പത്രം) നൽകുകയും ചെയ്തത് ഗുരുതരമായ ചട്ട ലംഘനവും കൃത്യവിലോപവുമാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം തഹസിൽദാർ, ചാർജ് ഓഫിസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫിസർ, ബൈസൺ വാലി വില്ലേജിന്റെ ചുമതല വഹിക്കുന്ന താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്താൻ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ 8 ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥരെ മാത്രം ബലിയാടുകളാക്കി  കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉന്നതരെ സംരക്ഷിക്കാനാണ് നീക്കം എന്ന് ചൊക്രമുടി സംരക്ഷണ സമിതിയും പ്രതിപക്ഷവും ആരോപിക്കുന്നു.

മന്ത്രിയുടെ ഓഫിസിൽ  പരാതി; തുടക്കം അവിടെ
അടിമാലി സ്വദേശിക്ക് ചൊക്രമുടിയിലെ 12 ഏക്കർ 69 സെന്റ് ഭൂമി വിൽപന നടത്തിയ ചെന്നൈ സ്വദേശിയായ മലയാളി കഴിഞ്ഞ വർഷം തീയതി രേഖപ്പെടുത്താതെ റവന്യു മന്ത്രിക്ക് നൽകിയ പരാതിയാണ് എല്ലാറ്റിനും തുടക്കം. ബൈസൺവാലി വില്ലേജിൽ ബ്ലോക്ക് 4ൽ സർവേ നമ്പർ 27/1 ലും 274/1ലും ഉൾപ്പെട്ട തന്റെയും പിതാവിന്റെയും പേരിലുള്ള 14 ഏക്കർ 69 സെന്റ് ഭൂമിയുടെ അതിർത്തി നിർണയിച്ച് കിട്ടുന്നതിന് 2016ലും 2023ലും അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് മന്ത്രിയുടെ ഓഫിസിന് പരാതി നൽകിയത്.

ADVERTISEMENT

2023 ജൂൺ 9ന് ഈ പരാതി കലക്ടറേറ്റിലേക്ക് കൈമാറി. 4 ദിവസം കഴിഞ്ഞ് പരാതിയിൽ പ്രത്യേക പരിഗണന നൽകി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കലക്ടർ ഉടുമ്പൻചോല തഹസിൽദാർക്ക് കത്തു നൽകി. തുടർന്ന് 2023 ജൂലൈ 31ന് ഉടുമ്പൻചോല താലൂക്ക് സർവേയർ സ്ഥലത്ത് സർവേ നടത്തി സ്കെച്ച് തയാറാക്കി നൽകി. 

റീസർവേ രേഖകൾ പ്രകാരം 354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പാറ പുറമ്പോക്കിൽ വരച്ച് ചേർത്താണ് സ്കെച്ച് തയാറാക്കിയത്. സർവേ നമ്പർ 27/1 ൽ ഉൾപ്പെടുന്ന ഈ ഭൂമിയിൽ തണ്ടപ്പേർ അവകാശമുള്ളതായി കാണിച്ച് കെട്ടിട നിർമാണത്തിന് 7 എൻഒസിക്കുള്ള അപേക്ഷകൾ ലഭിച്ചു. എന്നാൽ അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും പേരിൽ മാത്രം ഒരേ ദിവസം എൻഒസി അനുവദിച്ചു.

ADVERTISEMENT

ഉദ്യോഗസ്ഥർക്ക് എതിരെ നടപടി
സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമിക്ക് ശരിയായ പരിശോധന കൂടാതെ എൻഒസി റിപ്പോർട്ട് അയച്ച ബൈസൺവാലി വില്ലേജ് ഓഫിസറുടെ നടപടിയും എൻഒസി അനുവദിച്ച ദേവികുളം തഹസിൽദാരുടെ നടപടിയും കൃത്യവിലോപമാണെന്ന് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

1965 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ പതിവു ചട്ട പ്രകാരം പട്ടയം നൽകിയ ഭൂമിയുടെ അതിർത്തി നിർണയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് 5 പതിറ്റാണ്ടിനു ശേഷം സ്വകാര്യവ്യക്തി മന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയതിന് പിന്നിൽ റവന്യു വകുപ്പ് ഭരിക്കുന്ന പാർട്ടിയിലെ ചിലർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സമീപ ജില്ലയിൽ നിന്നുള്ള ഒരു വനിതാ നേതാവാണ് ഇതിന് വഴിയൊരുക്കിയത്. ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ സിപിഐ ജില്ലാ സെക്രട്ടറിക്കുൾപ്പെടെ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഐ ജില്ലാ കമ്മിറ്റിയംഗം തന്നെ രംഗത്തു വന്നിരുന്നു. 

ADVERTISEMENT

ചൊക്രമുടിയിലെ ഭൂമി വിൽപനയിലൂടെ ലഭിക്കുന്ന ലാഭം വീതം വയ്ക്കാം എന്ന കരാറിന്മേൽ സിപിഐ ജില്ലാ നേതൃത്വം മന്ത്രിയുടെ ഓഫിസിലെ ചിലരുടെ സഹായത്തോടെ കയ്യേറ്റക്കാരന് അനുകൂലമായ സാഹചര്യമൊരുക്കിയെന്നും സിപിഐ ജില്ലാ കമ്മിറ്റിയംഗം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും സിപിഐ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.

ഇവർക്കെതിരെ  നടപടിയില്ല
മന്ത്രിയുടെ ഓഫിസിലെ ചിലർ, ഒരു ഡപ്യൂട്ടി കലക്ടർ, ചില രാഷ്ട്രീയ നേതാക്കൾ എന്നിവരാണ് ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്തതെന്ന് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ ഇവരെക്കൂടി അന്വേഷണ പരിധിയിലുൾപ്പെടുത്തണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. അതിന് റവന്യു വകുപ്പ് തയാറാകുന്നില്ല.

English Summary:

The illegal land grab and construction scandal in Chokramudi, Rajakumari, deepens as higher officials allegedly involved remain untouched. Despite the Land Revenue Commissioner's damning report and subsequent disciplinary action against local officials, concerns remain that influential figures are being shielded.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT