കെഎസ്ആർടിസി എൻക്വയറി ഓഫിസ് അടച്ചുപൂട്ടി
അടിമാലി ∙ മൂന്നാർ സബ് ഡിപ്പോയുടെ കീഴിൽ അടിമാലി ബസ് സ്റ്റാൻഡിൽ തുറന്ന കെഎസ്ആർടിസി എൻക്വയറി ഓഫിസ് അടച്ചുപൂട്ടി. ജീവനക്കാർ ഇല്ലാത്തതാണ് അടച്ചുപൂട്ടലിൽ എത്തിച്ചത്. 6 മാസം മുൻപാണ് എൻക്വയറി ഓഫിസ് തുറന്നത്. വിവിധ പ്രദേശങ്ങളിൽനിന്ന് അടിമാലി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ബസുകളുടെ സമയക്രമം

അടിമാലി ∙ മൂന്നാർ സബ് ഡിപ്പോയുടെ കീഴിൽ അടിമാലി ബസ് സ്റ്റാൻഡിൽ തുറന്ന കെഎസ്ആർടിസി എൻക്വയറി ഓഫിസ് അടച്ചുപൂട്ടി. ജീവനക്കാർ ഇല്ലാത്തതാണ് അടച്ചുപൂട്ടലിൽ എത്തിച്ചത്. 6 മാസം മുൻപാണ് എൻക്വയറി ഓഫിസ് തുറന്നത്. വിവിധ പ്രദേശങ്ങളിൽനിന്ന് അടിമാലി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ബസുകളുടെ സമയക്രമം അറിയാൻ കഴിയാതിരുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതെ തുടർന്നാണ് പഞ്ചായത്ത് മുൻകൈ എടുത്ത് എൻക്വയറി ഓഫിസ് ആരംഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നൽകിയത്.
കെഎസ്ആർടിസിയെ ആശ്രയിക്കുന്ന വിനോദ സഞ്ചാരികൾ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്ക് ബസുകളുടെ സമയ ക്രമം അറിയുന്നതിനും മറ്റും എൻക്വയറി ഓഫിസ് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഓഫിസിന്റെ പ്രവർത്തനം നിലച്ചതോടെ വിവരങ്ങൾ തിരക്കാൻ മൂന്നാർ സബ് ഡിപ്പോയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.