കട്ടപ്പന ∙ കറുവാക്കുളത്തിനു സമീപം റോഡരികിൽ പ്രവർത്തിച്ചിരുന്ന അനധികൃത പാറമടകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്തി. സ്‌റ്റോപ് മെമ്മോ അവഗണിച്ച് മൂന്ന് പാറമടകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ പാറമടയിൽ നിന്ന് ഒരുമാസത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ കറുവാക്കുളത്തിനു സമീപം റോഡരികിൽ പ്രവർത്തിച്ചിരുന്ന അനധികൃത പാറമടകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്തി. സ്‌റ്റോപ് മെമ്മോ അവഗണിച്ച് മൂന്ന് പാറമടകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ പാറമടയിൽ നിന്ന് ഒരുമാസത്തിനിടെ 1300 ലോഡിൽ കൂടുതൽ പാറ പൊട്ടിച്ചു കടത്തിയതായാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. ഈ പാറമടകൾക്കെതിരെ നടപടിയെടുക്കാൻ ഈ ഭൂമിയുടെ ഉടമസ്ഥർ ആരാണെന്ന് കണ്ടെത്താൻ റവന്യു വകുപ്പിന് പലതവണ ജിയോളജി വകുപ്പ് കത്ത് നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. 

തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. പാറമടകളിൽ ഒരെണ്ണം പ്രവർത്തിക്കുന്നത് ഏലക്കൃഷിക്കായി പാട്ടത്തിന് നൽകിയ കുത്തകപ്പാട്ട ഭൂമിയിലാണെന്ന് കണ്ടെത്തി. മറ്റ് രണ്ട് പാറമടകൾ പ്രവർത്തിച്ചിരുന്നത് സർക്കാർ ഭൂമിയിലാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇടുക്കി ഭൂരേഖാ തഹസിൽദാർ മിനി കെ.ജോൺ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ശബരി ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ADVERTISEMENT

ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലായി 30 അനധികൃത പാറമടകൾ പ്രവർത്തിക്കുന്നതായി ജിയോളജി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവയുടെ ഭൂമി സംബന്ധമായ രേഖകൾ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത പാറമടകളിൽ മുക്കാലും തങ്കമണി, ഉപ്പുതോട് വില്ലേജുകളിലാണെന്നാണ് കണ്ടെത്തൽ. ജില്ലയിലെ പ്രമുഖ ഭരണകക്ഷി നേതാവിന്റെ ഒത്താശയോടെയാണ് അനധികൃത പാറ ഖനനം നടക്കുന്നതെന്നതിനാൽ റവന്യു വകുപ്പ് നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

English Summary:

Three unauthorized quarries operating near Karuvakkulam, Kattappana, were found to have extracted and transported over 1300 loads of rock despite stop memos. The inaction of authorities despite repeated warnings raises serious concerns.