വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
വണ്ടിപ്പെരിയാർ ∙ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 4.5 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അരണക്കൽ എകെജി കോളനിയിൽ മഠത്തിൽപറമ്പിൽ മുരുകനെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ ചെങ്കര ഭാഗത്തുനിന്നു കസ്റ്റഡിയിലെടുത്ത മുരുകന്റെ പക്കൽനിന്നു 4.5 പവൻ സ്വർണം ലഭിച്ചതായി പൊലീസ് പറഞ്ഞു.

ചുരക്കുളം 59–ാം മൈൽ പുതുവലിൽ പഴനിയമ്മയുടെ വീട്ടിൽനിന്ന് 8 പവൻ സ്വർണം നഷ്ടപ്പെട്ടു എന്നാണ് കുടുംബാംഗങ്ങൾ നൽകിയിരിക്കുന്ന മൊഴി. കാണാതായ ബാക്കി സ്വർണം വീട്ടിൽനിന്ന് തന്നെ കണ്ടെടുത്തു. കുടുംബാംഗങ്ങൾ ജോലിക്കു പോയ സമയത്താണ് വീട് കുത്തിത്തുറന്നത്. ഇവിടെ എത്തിയ അപരിചിതരെ ചുറ്റിപ്പറ്റി നടത്തിയ പൊലീസ് അന്വേഷണം മുരുകനിലേക്ക് എത്തുകയായിരുന്നു.