മൂന്നാർ∙കനത്ത കോടമഞ്ഞ് കാരണം കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ സഞ്ചാരം ദുഷ്കരമാകുന്നു. ദേശീയ പാതയിൽപെട്ട രണ്ടാം മൈൽ മൂന്നാർ, സിഗ്നൽ പോയിന്റ് ഗ്യാപ് റോഡ് ഭാഗങ്ങളിലാണ് ഒരാഴ്ചയായി പകലും രാത്രിയിലും കനത്ത കോടമഞ്ഞ് രൂക്ഷമായിരിക്കുന്നത്.കൊടുംവളവുകളും കുത്തിറക്കങ്ങളും നിറഞ്ഞ ഈ പാതകളിൽ എതിരെ വരുന്ന വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ കനത്ത കോടമഞ്ഞ് കാരണം കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ സഞ്ചാരം ദുഷ്കരമാകുന്നു. ദേശീയ പാതയിൽപെട്ട രണ്ടാം മൈൽ മൂന്നാർ, സിഗ്നൽ പോയിന്റ് ഗ്യാപ് റോഡ് ഭാഗങ്ങളിലാണ് ഒരാഴ്ചയായി പകലും രാത്രിയിലും കനത്ത കോടമഞ്ഞ് രൂക്ഷമായിരിക്കുന്നത്. കൊടുംവളവുകളും കുത്തിറക്കങ്ങളും നിറഞ്ഞ ഈ പാതകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധത്തിലാണ് കോടമഞ്ഞ് വ്യാപിച്ചിരിക്കുന്നത്. 

മഴക്കാലം അവസാനിച്ച് മേഖലയിൽ മഞ്ഞുകാലം ആരംഭിച്ച വേളയിലാണ് തുലാമഴ തുടങ്ങിയത്. പകൽ സമയത്ത് തുലാമഴ പെയ്തു തുടങ്ങിയതോടെയാണ് കോടമഞ്ഞ് ശക്തമായത്. കനത്ത കോടമഞ്ഞ് കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതു കാരണം ദേശീയ പാതയിൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ദിവസവും സംഭവിക്കുന്നത്. എന്നാൽ മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾ വാഹനങ്ങൾ നിർത്തി കോടമഞ്ഞ് ആസ്വദിച്ച ശേഷമാണ് മടങ്ങുന്നത്.

English Summary:

Dense fog envelops Munnar, disrupting traffic on the Kochi-Dhanushkodi National Highway and increasing the risk of accidents. Despite the hazards, tourists are drawn to the ethereal beauty of the fog.