കെണിയായി കുഴി; തിരിഞ്ഞുനോക്കാതെ അധികൃതർ
തൊടുപുഴ ∙ മണക്കാട് റോഡിൽ ജയറാണി സ്കൂളിനു സമീപമുള്ള കുഴി യാത്രക്കാർക്കു കെണിയായി. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽനിന്നു രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് നന്നാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകും. രാത്രികാലങ്ങളിൽ പരിചയമില്ലാത്തവർ

തൊടുപുഴ ∙ മണക്കാട് റോഡിൽ ജയറാണി സ്കൂളിനു സമീപമുള്ള കുഴി യാത്രക്കാർക്കു കെണിയായി. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽനിന്നു രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് നന്നാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകും. രാത്രികാലങ്ങളിൽ പരിചയമില്ലാത്തവർ ഈ റോഡിലൂടെ വന്നാൽ നേരെ കുഴിയിൽ വീഴും.
വലിയ വാഹനങ്ങൾ പോകുമ്പോൾ ചെറിയ വാഹനങ്ങൾക്കു കുഴി കാരണം മറികടന്നു പോകാൻ കഴിയില്ല. കുഴി അടുത്തെത്തുമ്പോഴാണു ശ്രദ്ധയിൽപെടുന്നതെങ്കിൽ പെട്ടെന്നു വാഹനങ്ങൾ വെട്ടിക്കുന്നതും അപകടത്തിനു വഴിവയ്ക്കുന്നു.
മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നതും പതിവാണ്. കുഴി അടയ്ക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.