കാട്ടാനശല്യം ഒഴിയാതെ മൂന്നാർ തോട്ടം മേഖല
മൂന്നാർ ∙ തോട്ടം മേഖലയിൽ ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. തൊഴിലാളികളുടെ പച്ചക്കറി തോട്ടങ്ങളും ഷെഡുകളും നശിപ്പിക്കുകയാണ്.ഗുണ്ടുമലഅപ്പർ, ലക്ഷ്മി സൗത്ത്, കന്നിമല ലോവർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഗുണ്ടുമല അപ്പർ ഡിവിഷനിൽ പടയപ്പ എന്ന

മൂന്നാർ ∙ തോട്ടം മേഖലയിൽ ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. തൊഴിലാളികളുടെ പച്ചക്കറി തോട്ടങ്ങളും ഷെഡുകളും നശിപ്പിക്കുകയാണ്.ഗുണ്ടുമലഅപ്പർ, ലക്ഷ്മി സൗത്ത്, കന്നിമല ലോവർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഗുണ്ടുമല അപ്പർ ഡിവിഷനിൽ പടയപ്പ എന്ന ഒറ്റയാനാണ് രണ്ടുദിവസമായി ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ലക്ഷ്മി സൗത്ത് ഡിവിഷനിൽ രണ്ടു കൊമ്പൻമാരും കൃഷി നശിപ്പിക്കുന്നു.
ഇന്നലെ രാവിലെ പ്രധാന റോഡിൽ കൊമ്പൻമാരിറങ്ങിയതിനെ തുടർന്ന് ഏറെനേരം മൂന്നാർ– ലക്ഷ്മി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് ആനകളാണ് രണ്ടു ദിവസമായി മേഞ്ഞു നടക്കുന്നത്. ഇന്നലെ പകൽ ഈ ആനക്കൂട്ടം കല്ലാർ റോഡിലുള്ള യുപി സ്കൂൾ പരിസരത്തുണ്ടായിരുന്നു. വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ പ്രതിഷേധത്തിലാണ് തോട്ടം തൊഴിലാളികൾ.
ഒറ്റയാൻ കരിമ്പ് കൃഷി നശിപ്പിച്ചു
മറയൂർ ∙ മറയൂർ ടൗണിന് സമീപം ജനവാസ മേഖലയിലെത്തിയ ഒറ്റയാൻ കരിമ്പ് കൃഷി നശിപ്പിച്ചു. കൃഷിയിടത്തിലെ വേലിയും തകർത്തു. മറയൂർ–കാന്തല്ലൂർ റോഡിൽ കോളനിയിലെ കരിമ്പ് കർഷകനായ മയിൽവാഹനത്തിന്റെ പറമ്പിലാണ് ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിച്ചത്. കമ്പിവേലിയും ഒറ്റയാൻ തകർത്തു. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം ഒറ്റയാൻ ഇറങ്ങിയത്.പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തുന്നുണ്ടെങ്കിലും വർഷങ്ങൾ ശേഷമാണ് കരിമ്പ് തോട്ടത്തിൽ എത്തിയതെന്നു കർഷകർ പറയുന്നു. കാട്ടാനക്കൂട്ടമായി ഇനി കരിമ്പിൻ തോട്ടത്തിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് കർഷകർ.