കായികകേരളത്തിന് ഇടുക്കിയുടെ വാഗ്ദാനങ്ങൾ ഇവർ
കൈക്കരുത്തിൽസഹോദരങ്ങളുടെ നേട്ടം ചെറുതോണി ∙ കൈക്കരുത്തിന്റെ തിളക്കവുമായി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ സഹോദരങ്ങൾ. മുംബൈയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിലാണ് ചെറുതോണി പുതുവൽ കാരയ്ക്കാട്ട് പുത്തൻവീട്ടിൽ രാജന്റെയും രശ്മിയുടെ മക്കളായ വിഷ്ണുവും വൃന്ദയും കേരളത്തിന്റെ അഭിമാനമായത്. വൃന്ദ

കൈക്കരുത്തിൽ സഹോദരങ്ങളുടെ നേട്ടം
ചെറുതോണി ∙ കൈക്കരുത്തിന്റെ തിളക്കവുമായി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ സഹോദരങ്ങൾ. മുംബൈയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിലാണ് ചെറുതോണി പുതുവൽ കാരയ്ക്കാട്ട് പുത്തൻവീട്ടിൽ രാജന്റെയും രശ്മിയുടെ മക്കളായ വിഷ്ണുവും വൃന്ദയും കേരളത്തിന്റെ അഭിമാനമായത്. വൃന്ദ 2 സ്വർണവും വിഷ്ണു ഒരു വെള്ളിയുമാണ് നേടിയത്. വൃന്ദ ലെഫ്റ്റ് ഹാൻഡിലും റൈറ്റ് ഹാൻഡിലും സ്വർണം നേടിയപ്പോൾ ലെഫ്റ്റ് ഹാൻഡിൽ വിഷ്ണു വെള്ളി നേടി. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വിഷ്ണു. വൃന്ദ പത്താം ക്ലാസിലും. ഭൂമിയാംകുളം സ്വദേശികളും പഞ്ചഗുസ്തി ദേശീയ ചാംപ്യനുമായ ജിൻസി ജോസും ഭർത്താവ് ലാലുവുമാണ് പരിശീലകർ. വിഷ്ണുവിന്റെയും വൃന്ദയുടെയും ഇളയ സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ ജിഷ്ണുവും സഹോദരങ്ങളുടെ പാതയിലാണ്.
തയ്ക്വാൻഡോയിൽ ഡിവിനാമോൾ
കട്ടപ്പന ∙ കന്നിയങ്കത്തിൽ തന്നെ തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ഡിവിനാമോൾ തോമസ്. സംസ്ഥാന സബ് ജൂനിയർ തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ 38 കിലോ പെൺകുട്ടികളുടെ വിഭാഗത്തിലാണ് ഡിവിനാമോൾ സ്വർണ മെഡൽ നേടിയത്. കട്ടപ്പന ഓക്സീലിയം സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഡിവിനാ സ്കൂൾ തയ്ക്വാൻഡോ അക്കാദമിയിൽ റജീഷ് ടി.രാജുവിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ തോമസ് മാത്യു - നിജി ദമ്പതികളുടെ മകളാണ്.
ലോങ്ജംപിൽ അമൃത സ്റ്റൈൽ
തൊടുപുഴ ∙ സ്വന്തം റെക്കോർഡ് തിരുത്താനായി അമൃത ആറാം തവണയും കളിക്കളത്തിലെത്തി. ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അമൃത ബാബു റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ലോങ് ജംപിൽ ആറാം തവണയാണ് വിജയിയാകുന്നത്. എല്ലാ തവണയും ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയാണു മടക്കം. ജൂനിയർ വിഭാഗം ലോങ് ജംപിൽ മത്സരിച്ചു തുടങ്ങിയ അമൃത ഇത്തവണ സീനിയർ വിഭാഗത്തിലായി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ സ്വദേശിനിയാണ്.
കബഡി, കബഡി... അശ്വിൻ, അശ്വിൻ...
വണ്ടിപ്പെരിയാർ ∙ കളിച്ചു വളരാൻ സ്കൂളിനു കളിക്കളമില്ല, കായികബലം കൂട്ടാൻ വേണ്ട സമൃദ്ധി വീട്ടിലുമില്ല. പക്ഷേ കബഡിയിൽ അശ്വിൻ കാട്ടിയ കരുത്തിന് സമ്മാനം കേരളത്തിന്റെ ജഴ്സി. വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസുകാരൻ അശ്വിൻ ഇനി കേരള കബഡി ടീമിലെ സബ് ജൂനിയർzവിഭാഗത്തിനു വേണ്ടി കളത്തിലിറങ്ങും. നെല്ലിമല എസ്റ്റേറ്റിലെ തൊഴിലാളിയായ സുരേഷിന്റെ മകനാണ്. സ്കൂൾ മുറ്റത്തായിരുന്നു പരിശീലനം.