മൂന്നാർ ∙ ദേവികുളം മേഖലയിൽ കന്നുകാലികൾ പേവിഷബാധയേറ്റ് ചാകുന്നതിൽ ആശങ്ക പടരുന്നു. മേഖലയിൽ പത്തു ദിവസത്തിനിടെ 7 പശുക്കൾ ചത്തു. ഇന്നു മുതൽ ദേവികുളത്ത് വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനു പഞ്ചായത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തി. ദേവികുളം സ്വദേശികളായ മുനിയാണ്ടി, സുമേഷ് കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ദേവികുളം മേഖലയിൽ കന്നുകാലികൾ പേവിഷബാധയേറ്റ് ചാകുന്നതിൽ ആശങ്ക പടരുന്നു. മേഖലയിൽ പത്തു ദിവസത്തിനിടെ 7 പശുക്കൾ ചത്തു. ഇന്നു മുതൽ ദേവികുളത്ത് വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനു പഞ്ചായത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തി. ദേവികുളം സ്വദേശികളായ മുനിയാണ്ടി, സുമേഷ് കുമാർ എന്നിവരുടെ 3 കന്നുകാലികളാണ് ഇന്നലെ ചത്തത്. ഒരാഴ്ച മുൻപു 4 പശുക്കളും ഒരു നായയും ചത്തിരുന്നു. വളർത്തുമൃഗങ്ങൾ ചത്തത് പേവിഷബാധയേറ്റാണെന്ന് വെറ്ററിനറി ഡോക്ടർമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. 

ഒരു മാസം മുൻപ് ദേവികുളം ടൗണിനു സമീപം അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ നാട്ടുകാരെയും കന്നുകാലികളെയും കടിച്ചു പരുക്കേൽപിച്ചിരുന്നു. പിന്നീട് ഈ നായയെ പൊലീസ് സ്റ്റേഷനു സമീപം ചത്ത നിലയിൽ കണ്ടെത്തി. വായിൽ നിന്നു നുരയും പതയും ഒഴുകിയ നിലയിലായിരുന്നു നായ പ്രദേശത്ത് നടന്നിരുന്നത്. ഈ നായയുടെ കടിയേറ്റ കന്നുകാലികളും വളർത്തുനായയുമാണ് പിന്നീട് ചത്തതെന്നാണ് കരുതുന്നത്. കറവപ്പശുക്കളെയടക്കം തെരുവുനായ കടിച്ചു. കന്നുകാലികൾ ചാകുന്നതിൽ നാട്ടുകാർ പരിഭ്രാന്തിയിലായതോടെയാണ്‌ പഞ്ചായത്ത് ഇന്നു മുതൽ പ്രതിരോധ കുത്തിവയ്പ് സംവിധാനമൊരുക്കിയത്.

English Summary:

A rabies outbreak in Devikulam has claimed the lives of seven cattle in recent days, prompting the Panchayat to implement preventative measures. Free pet vaccinations are now available to the public.