പശുക്കളുടെ പേവിഷബാധ: പരിഭ്രാന്തി വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്
മൂന്നാർ ∙ ദേവികുളത്ത് പശുക്കൾ പേവിഷബാധയേറ്റ് ചത്തുവീഴുന്നത് പതിവായതോടെ പരിഭ്രാന്തി വേണ്ടെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ.പേവിഷ ബാധയുണ്ടായിരുന്ന നായ കടിച്ച ഏഴു പശുക്കൾ ചാകുകയും മറ്റു പശുക്കൾക്ക് കടിയേറ്റതായി സംശയം പ്രചരിക്കുകയും ചെയ്തതോടെയാണ് ചത്ത പശുക്കളുടെ ഉൾപ്പെടെ പാൽ

മൂന്നാർ ∙ ദേവികുളത്ത് പശുക്കൾ പേവിഷബാധയേറ്റ് ചത്തുവീഴുന്നത് പതിവായതോടെ പരിഭ്രാന്തി വേണ്ടെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. പേവിഷ ബാധയുണ്ടായിരുന്ന നായ കടിച്ച ഏഴു പശുക്കൾ ചാകുകയും മറ്റു പശുക്കൾക്ക് കടിയേറ്റതായി സംശയം പ്രചരിക്കുകയും ചെയ്തതോടെയാണ് ചത്ത പശുക്കളുടെ ഉൾപ്പെടെ പാൽ ഉപയോഗിച്ചവർ പരിഭ്രാന്തരായത്.
ദേവികുളം പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ മേഖലയിലെ വീടുകളിലെത്തി മുഴുവൻ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാനാരംഭിച്ചു. എല്ലാവരും മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടു. പേപ്പട്ടി കടിച്ചെന്ന സംശയത്തിൽ ദേവികുളത്ത് ചിലർ കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ വിലയ്ക്ക് പശുക്കളെ വിൽപന നടത്തിയിരുന്നു.