ഇടുക്കി ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
ജോലി ഒഴിവ്: ലൈബ്രേറിയൻ അടിമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നതിന് 6ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് എന്നിവയാണ് യോഗ്യത. പ്രതിദിനം 720 രൂപ വേതനം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം,
ജോലി ഒഴിവ്: ലൈബ്രേറിയൻ അടിമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നതിന് 6ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് എന്നിവയാണ് യോഗ്യത. പ്രതിദിനം 720 രൂപ വേതനം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം,
ജോലി ഒഴിവ്: ലൈബ്രേറിയൻ അടിമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നതിന് 6ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് എന്നിവയാണ് യോഗ്യത. പ്രതിദിനം 720 രൂപ വേതനം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം,
ജോലി ഒഴിവ്:
ലൈബ്രേറിയൻ
അടിമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നതിന് 6ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് എന്നിവയാണ് യോഗ്യത. പ്രതിദിനം 720 രൂപ വേതനം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, പകർപ്പ് എന്നിവ സഹിതം ആശുപത്രി ഓഫിസിൽ എത്തണം.
അക്രഡിറ്റഡ് ഓവർസീയർ
പൈനാവിലെ പിഎംജിഎസ്‌വൈ യൂണിറ്റ് കാര്യാലയത്തിൽ അക്രഡിറ്റഡ് ഓവർസീയർ ഒഴിവ്. കരാർ നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. റോഡ് നിർമാണത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ബയോഡേറ്റ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷകൾ 7ന് വൈകിട്ട് 4ന് മുൻപായി എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ്-685603 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ: 04862 291797.
ഓവർസീയർ
മരിയാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഓവർസീയറുടെ ഒഴിവ്. കരാർ നിയമനം. യോഗ്യത: മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. മലയാളം ടൈപ്പിങ് അറിയണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വൈകിട്ട് 5ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 9496045079.
ഫാർമസിസ്റ്റ്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും 2024-25 സാമ്പത്തിക വർഷത്തെ സംയുക്ത പ്രോജക്ട് ആയ ‘സായാഹ്ന ഒപി’ നടത്തുന്നതിലേക്കായി ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബിഫാം/ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി: 45 വയസ്സ്. അവസാന തീയതി 4ന് വൈകിട്ട് 4. ഫോൺ: 04868 260300.
അദാലത്ത് 5ന്
തൊടുപുഴ ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ നവംബർ 5ന് 11 മുതൽ ഇടുക്കി കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മിഷൻ മുൻപാകെ സമർപ്പിക്കാം. 0471-2308630.
കൺവൻഷൻ നാളെ
വെള്ളത്തൂവൽ ∙ സെന്റ് ജോർജ് പള്ളിയിൽ ആദ്യ വെള്ളിയാഴ്ച കൺവൻഷനും അഭിഷേക ശുശ്രൂഷയും നാളെ നടക്കും. രാവിലെ 10ന് ദൈവവചന പ്രഘോഷണം,11.30ന് ദിവ്യകാരുണ്യ ആരാധന, സൗഖ്യ പ്രാർഥന, നിയോഗ സമർപ്പണം, 1ന് ആഘോഷമായ കുർബാന, 2ന് നേർച്ചക്കഞ്ഞി വിതരണം.
ജില്ലാ ശാസ്ത്രമേള കുമളിയിൽ 2ന്
കുമളി ∙ ഇടുക്കി റവന്യു ജില്ലാ ശാസ്ത്രമേള 2ന് കുമളിയിൽ നടക്കും. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം എന്നീ അഞ്ച് വിഭാഗങ്ങളിലായി ജില്ലയിലെ 2400 കുട്ടികൾ മേളയിൽ പങ്കെടുക്കും. ജിവിഎച്ച്എസ്എസ് കുമളിയിൽ പ്രവൃത്തിപരിചയം, ജിവിഎച്ച്എസ്എസ് അമരാവതി ഗണിതം, സാമൂഹിക ശാസ്ത്രം, അട്ടപ്പള്ളം സെന്റ് തോമസ് സ്കൂളിൽ ശാസ്ത്രം, വിശ്വനാഥപുരം എംഎഐ സ്കൂളിൽ ഐടി മേള എന്നിങ്ങനെയാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് നവംബർ 15, 16 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. രാവിലെ 10ന് വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു നിർവഹിക്കും.
കട്ടപ്പന കമ്പോളം
ഏലം: 2200-2300
കുരുമുളക്: 630
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 265
ചുക്ക്: 380
ഗ്രാമ്പൂ: 875
ജാതിക്ക: 300
ജാതിപത്രി: 1400-1950