മൂന്നാർ ഗവ.കോളജ് പുനർനിർമാണം: ഭൂമി ഏറ്റെടുക്കാൻ സർവേ നടപടി തുടങ്ങി
മൂന്നാർ ∙ 2018ലെ പ്രളയത്തിൽ തകർന്ന ഗവ. കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സർവേ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 2നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കോളജിന്റെ പുനർനിർമാണത്തിനു വേണ്ടിയുള്ള ഭൂമി

മൂന്നാർ ∙ 2018ലെ പ്രളയത്തിൽ തകർന്ന ഗവ. കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സർവേ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 2നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കോളജിന്റെ പുനർനിർമാണത്തിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായത്.
റൂസയുടെ മോഡൽ കോളജായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ചുരുങ്ങിയത് 10 ഏക്കർ ഭൂമിയാണ് കെട്ടിടങ്ങൾ നിർമിക്കാനും മറ്റുമായി വേണ്ടത്. നിലവിൽ കോളജ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്ന ഡിടിപിസിയുടെ സ്ഥലവും സമീപത്തുള്ള റവന്യു ഭൂമി, മൂന്നാർ എൻജിനീയറിങ് കോളജിന്റെ ഭൂമി എന്നിവിടങ്ങളിൽ നിന്നുള്ള 10 ഏക്കർ ഭൂമിയാണ് കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ സർവേയർമാരായ എസ്.റൈഷാദ്, രാധാകൃഷ്ണ പിള്ള, ദേവികുളം താലൂക്ക് സർവേയർ ബി.അഫ്സൽ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തുന്നത്. കോളജിന് ഭൂമി നൽകുന്നതിനു പകരം ഡിടിപിസിക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന കോളജിന്റെ ദേവികുളം റോഡിലെ പഴയ ഭൂമിയിലും സർവേ നടത്തും.