ശാന്തൻപാറ ∙ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളി യുവതിക്ക് സുഖപ്രസവം. പൂപ്പാറയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനി പിങ്കിയാണ് (19) ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തൻപാറ ∙ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളി യുവതിക്ക് സുഖപ്രസവം. പൂപ്പാറയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനി പിങ്കിയാണ് (19) ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു പിങ്കിയെ ബന്ധുക്കൾ പൂപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. 

വിദഗ്ധ ചികിത്സയ്ക്കായി പിങ്കിയെ തമിഴ്നാട് തേനി മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. ആംബുലൻസ് പൈലറ്റ് വി.ആർ.ശ്രീകുമാർ, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ഇ.ഡി.പ്രിയ എന്നിവർ ക്ലിനിക്കിലെത്തി പിങ്കിയുമായി തേനി മെഡിക്കൽ കോളജിലേക്ക് പോയി. ആംബുലൻസ് കേരള - തമിഴ്നാട് അതിർത്തിയിലുള്ള ബോഡിമെട്ടിലെത്തിയപ്പോൾ പിങ്കിയുടെ ആരോഗ്യനില വഷളായി. 

ADVERTISEMENT

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ പ്രിയ നടത്തിയ പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി. ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കി. 11ന് പ്രിയയുടെ പരിചരണത്തിൽ പിങ്കി പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് പ്രിയ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇവർക്ക് വേണ്ട പ്രഥമശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് ശ്രീകുമാർ ഇരുവരെയും തേനി മെഡിക്കൽ കോളജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ‌ പറഞ്ഞു.

English Summary:

A young migrant worker named Pinky, originally from Uttar Pradesh, experienced the unexpected when she went into labor in Pooppara. Thanks to the efficient response of the Kaniv 108 ambulance staff, she safely delivered a healthy baby girl while on the way to the hospital.