ബസിൽ സീറ്റിനെച്ചൊല്ലി മർദനം: പ്രതിക്ക് 6 മാസം തടവും പിഴയും
മൂന്നാർ ∙ സീറ്റ് തർക്കത്തിൽ സഹയാത്രക്കാരനെ ബസിൽ മർദിച്ച് പരുക്കേൽപിച്ച പ്രതിക്ക് ആറ് മാസം തടവും 5000 രൂപ പിഴയും ശിക്ഷ. അടിമാലി ചാറ്റുപാറ കൂട്ടക്കല്ലേൽ രാജൻ കുഞ്ഞപ്പനെയാണ്(55) ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അരുൺ മൈക്കിൾ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ പ്രതി ഒരു മാസം തടവ്

മൂന്നാർ ∙ സീറ്റ് തർക്കത്തിൽ സഹയാത്രക്കാരനെ ബസിൽ മർദിച്ച് പരുക്കേൽപിച്ച പ്രതിക്ക് ആറ് മാസം തടവും 5000 രൂപ പിഴയും ശിക്ഷ. അടിമാലി ചാറ്റുപാറ കൂട്ടക്കല്ലേൽ രാജൻ കുഞ്ഞപ്പനെയാണ്(55) ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അരുൺ മൈക്കിൾ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ പ്രതി ഒരു മാസം തടവ് അധികമനുഭവിക്കണം.
2014 ഓഗസ്റ്റ് മാസത്തിൽ മാങ്കുളം - അടിമാലി റൂട്ടിൽ മുനിപ്പാറ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളുമായി സീറ്റിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതി യാത്രക്കാരനെ ക്രൂരമായി മർദിക്കുകയും മുഖത്തിനും പല്ലുകൾക്കും കാലുകൾക്കും കേടുവരുത്തുകയും ചെയ്തു. പരുക്കേറ്റു കിടന്ന യാത്രക്കാരനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് യാത്രക്കാരും ജീവനക്കാരും ദൃക്സാക്ഷികളായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.ബിജുകുമാർ ഹാജരായി.