ഇടുക്കി ജില്ലയിൽ ഇന്ന് (01-11-2024); അറിയാൻ, ഓർക്കാൻ
ലൈഫ്സർട്ടിഫിക്കറ്റ്സ്വീകരിക്കും തൊടുപുഴ ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങളുടെ 2025 വർഷത്തെ പെൻഷൻ പുതുക്കുന്നതിനായി ഇന്നു മുതൽ ഡിസംബർ 31 വരെ ജില്ലാ ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കും. ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവയുടെ പകർപ്പുകൾ

ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കും
തൊടുപുഴ ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങളുടെ 2025 വർഷത്തെ പെൻഷൻ പുതുക്കുന്നതിനായി ഇന്നു മുതൽ ഡിസംബർ 31 വരെ ജില്ലാ ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കും. ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവയുടെ പകർപ്പുകൾ സമർപ്പിച്ചിട്ടില്ലാത്തവർ അതും ഈ കാലയളവിൽ നൽകണം
ഗതാഗത നിയന്ത്രണം
തൊടുപുഴ ∙ ആനക്കയം റോഡിൽ തെക്കുംഭാഗം ഓറഞ്ച് കോർട്ട് യാഡ് ഭാഗത്ത് റോഡിന് വീതി കൂട്ടുന്ന ജോലികൾക്ക് കൂടുതൽ സമയം ആവശ്യമായതിനാൽ ഇന്നു മുതൽ 8 വരെ തൊടുപുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് മാത്യൂസ് ചാപ്പൽ ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കനാൽ റോഡ് വഴി തെക്കും ഭാഗത്തിനും തെക്കുംഭാഗത്തുനിന്നുള്ള വാഹനങ്ങൾ കനാൽ റോഡ് വഴി സെന്റ് മാത്യൂസ് ചാപ്പൽ ജംക്‌ഷനിലെത്തി തൊടുപുഴയ്ക്കും പോകണം.
ജോലി ഒഴിവ്
മൂന്നാർ ∙ സംസ്ഥാന ജല അതോറിറ്റിയുടെ കീഴിൽ മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, പള്ളിവാസൽ, മൂന്നാർ, ഇടമലക്കുടി, ദേവികുളം, ചിന്നക്കനാൽ, രാജാക്കാട് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലേക്ക് ജെജെഎം വൊളന്റിയർമാരുടെ (ടെക്നിക്കൽ) ഒഴിവുകളുണ്ട്. അഭിമുഖം 6ന് 11 മുതൽ ഒന്നു വരെ മൂന്നാർ വാട്ടർ അതോറിറ്റി കാര്യാലയത്തിൽ നടക്കും. 0486850101.
ഹോമിയോ മെഡിക്കൽ ക്യാംപ്
കഞ്ഞിക്കുഴി ∙ ഹെൽപേജ് ഇന്ത്യയുടെയും പഴയരിക്കണ്ടം മാതൃക ഹോമിയോ ഡിസ്‌പെൻസറിയുടെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കഞ്ഞിക്കുഴി വയോജന സേവന കേന്ദ്രത്തിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച നടത്തുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി നാളെ 10 മുതൽ ഒന്നു വരെ ഡോക്ടറുടെ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിക്കും. ക്യാംപിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിച്ച് എത്തണം.
മെഡിക്കൽ ക്യാംപ് 3ന്
കട്ടപ്പന ∙ ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സെന്റ് ഗ്രിഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെയും ആഭിമുഖ്യത്തിൽ 3ന് 8 മുതൽ വൈകിട്ട് 5.30 വരെ ചക്കുപള്ളം ഗത്‌സിമോൻ അരമന ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടക്കും. റോട്ടറി ക്ലബ് ഓഫ് അണക്കര, റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപ്. ക്യാംപ് നടക്കുന്ന ദിവസം ഉച്ചയ്ക്ക് 12 വരെ പേരുകൾ റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. 8848525037.