വീടിനുള്ളിൽനിന്ന് രാജവെമ്പാലയെ പിടികൂടി
ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ എഴുകമ്പി വാളിയപ്ലാക്കൽ ജയിംസിന്റെ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനപാലകർ പിടികൂടി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വീടിന്റെ മുറിക്കുള്ളിൽ ഇരുമ്പ് അലമാരയ്ക്കു മുകളിൽ കയറിയിരുന്ന രാജവെമ്പാലയെ വീട്ടുകാർ കണ്ടത്. നഗരംപാറ റേഞ്ച് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ

ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ എഴുകമ്പി വാളിയപ്ലാക്കൽ ജയിംസിന്റെ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനപാലകർ പിടികൂടി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വീടിന്റെ മുറിക്കുള്ളിൽ ഇരുമ്പ് അലമാരയ്ക്കു മുകളിൽ കയറിയിരുന്ന രാജവെമ്പാലയെ വീട്ടുകാർ കണ്ടത്.
നഗരംപാറ റേഞ്ച് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോതമംഗലം വനം ഡിവിഷനിലെ പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് ഇടുക്കി വനത്തിൽ തുറന്നുവിട്ടു.
വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എം.മുനസിർ അഹമ്മദ്, പി.കെ.ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.സുബീഷ്, അരുൺ രാധാകൃഷ്ണൻ, സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങളായ കെ.എം.രാജു, മനു മാധവൻ എന്നിവർ നേതൃത്വം നൽകി.