യാത്രക്കാരെ ഇങ്ങനെ പരീക്ഷിക്കരുത്; റോഡ് പൊളിച്ചിട്ട് ആഴ്ചകൾ, ഗതാഗതക്കുരുക്ക് രൂക്ഷം
നെടുങ്കണ്ടം ∙ കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൂക്കുപാലത്ത് റോഡ് പൊളിച്ചിട്ട് ആഴ്ചകളായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കനത്ത മഴയിൽ റോഡ് കുളമായതോടെ തൂക്കുപാലം ഗതാഗതക്കുരുക്കിലാണ്. ടൗണിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. എന്നാൽ, ഇതു

നെടുങ്കണ്ടം ∙ കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൂക്കുപാലത്ത് റോഡ് പൊളിച്ചിട്ട് ആഴ്ചകളായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കനത്ത മഴയിൽ റോഡ് കുളമായതോടെ തൂക്കുപാലം ഗതാഗതക്കുരുക്കിലാണ്.
ടൗണിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. എന്നാൽ, ഇതു മന്ദഗതിയിലാണ്. പഴയ ടാറിങ് പൊളിച്ചുമാറ്റിയതല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ടൗൺ നിറയെ കുളമായ അവസ്ഥയിലാണ്. കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിലായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
ഇതിനിടയിൽ ടൗണിൽ ശുചിമുറി മാലിന്യം ഒഴുകുന്നതായും കണ്ടെത്തിയിരുന്നു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഏതാനും ആഴ്ചകളായി കനത്ത ഗതാഗതക്കുരുക്കിലാണ് തൂക്കുപാലം.
ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് ഇവിടം. കൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൂക്കുപാലം കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. റോഡ് നിർമാണം അനന്തമായി നീണ്ടതോടെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതിയും നൽകിയിട്ടുണ്ട്.
ടൗണിൽ ഓട നിർമിക്കാതെയും അലൈമെന്റ് മാറ്റാതെയുമാണ് റോഡ് നിർമിക്കുന്നതെന്ന് മുൻപ് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഓട ഉൾപ്പെടെ നിർമിച്ച് കൂടുതൽ വീതിയിൽ ഉടൻ നിർമാണം പൂർത്തിയാക്കുമെന്നും ഇതിനായി പ്രത്യേക പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.