സബ്സിഡി ഇനങ്ങൾക്ക് സപ്ലൈകോയിൽ ക്ഷാമം
തൊടുപുഴ ∙ സബ്സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ പകുതിയോളം തീർന്നതോടെ വിൽപനകേന്ദ്രങ്ങൾ കാലിയായി.തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ 6 എണ്ണമേ ലഭ്യമുള്ളൂ. ഓണത്തിനാണു സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം

തൊടുപുഴ ∙ സബ്സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ പകുതിയോളം തീർന്നതോടെ വിൽപനകേന്ദ്രങ്ങൾ കാലിയായി. തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ 6 എണ്ണമേ ലഭ്യമുള്ളൂ. ഓണത്തിനാണു സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം രണ്ടാംവാരം വരെ ചെറുപയർ, പഞ്ചസാര, മല്ലി, മുളക് എന്നിവ ഉണ്ടായിരുന്നു. നിലവിൽ വിൽപനകേന്ദ്രങ്ങളിൽ എത്തിയാൽ സബ്സിഡി റാക്കുകളിൽ ഇവയുടെയെല്ലാം പേര് എഴുതിയ ബോർഡ് മാത്രം കാണാം. സാധനങ്ങൾ ഇല്ലാത്ത വിവരം അറിയാതെ എത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങുന്നു. തൊടുപുഴ സപ്ലൈകോ ഡിപ്പോയ്ക്കു കീഴിൽ 12 മാവേലി സ്റ്റോർ, 8 സൂപ്പർമാർക്കറ്റ്, ഒരു പീപ്പിൾസ് ബസാർ എന്നിങ്ങനെ 21 ഔട്‌ലെറ്റുകളാണ് ഉള്ളത്.
എല്ലായിടത്തും സമാന അവസ്ഥയാണ്. പ്രധാനമായും സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാനാണ് കൂടുതൽ പേരും സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്. സബ്സിഡി ഉൽപന്നങ്ങൾ സുലഭമായാൽ അവയ്ക്കൊപ്പം മറ്റ് ഉൽപന്നങ്ങളും സപ്ലൈകോയിൽ നിന്നു തന്നെ ആളുകൾ വാങ്ങി തുടങ്ങും. അടുത്ത മാസമേ സ്റ്റോക്ക് എത്തുകയുള്ളൂ എങ്കിൽ സാധാരണക്കാർക്ക് കൂടിയ വിലയ്ക്ക് പുറത്തു നിന്നു സാധനങ്ങൾ വാങ്ങുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുക.
സപ്ലൈകോ വില കുറച്ചു നൽകുമ്പോൾ, സബ്സിഡി സർക്കാരാണു നൽകുന്നത്. എന്നാൽ ഈ തുക നൽകാൻ വൈകുന്നതാണ് പ്രതിസന്ധിക്കു കാരണം. ഒരാഴ്ച കൂടി കഴിഞ്ഞ നിലവിലുള്ള സാധനങ്ങളും തീരും. അതിനു മുൻപെങ്കിലും സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും തൊഴിലാളികളും
സബ്സിഡി സാധനങ്ങൾ: ചെറുപയർ, ഉഴുന്ന്, കടല, വെള്ളപ്പയർ, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുത്തരി, പച്ചരി, വടി അരി.
പർച്ചേസിങ് ഓർഡർ പുരോഗമിക്കുന്നു
സാധനങ്ങളുടെ പർച്ചേസിങ് ഓർഡർ പുരോഗമിക്കുകയാണ്. സാധനങ്ങൾ ഡിപ്പോയിൽ എത്തിയാൽ ഉടൻ ഔട്‌ലെറ്റുകളിലേക്കുള്ള വിതരണം ആരംഭിക്കും. കെ.സിന്ധുമോൾ, ജൂനിയർ മാനേജർ, തൊടുപുഴ സപ്ലൈകോ ഡിപ്പോ.