രാമക്കൽമേട്ടിൽ സഞ്ചാരികളെ കടത്തിവിടുന്നതിന് താൽക്കാലിക അനുമതി
നെടുങ്കണ്ടം ∙ തമിഴ്നാട് സർക്കാർ പ്രവേശനം നിരോധിച്ച രാമക്കൽമേട്ടിൽ സഞ്ചാരികളെ കടത്തിവിടുന്നതിന് താൽക്കാലിക അനുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനാതിർത്തിയിൽ ഉപേക്ഷിക്കില്ലെന്ന ഉറപ്പിലാണ് അനുമതി ലഭിച്ചതെന്ന് റിസോർട്ട് ആൻഡ് ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ തേനി-ഇടുക്കി കലക്ടർമാർ തമ്മിലും

നെടുങ്കണ്ടം ∙ തമിഴ്നാട് സർക്കാർ പ്രവേശനം നിരോധിച്ച രാമക്കൽമേട്ടിൽ സഞ്ചാരികളെ കടത്തിവിടുന്നതിന് താൽക്കാലിക അനുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനാതിർത്തിയിൽ ഉപേക്ഷിക്കില്ലെന്ന ഉറപ്പിലാണ് അനുമതി ലഭിച്ചതെന്ന് റിസോർട്ട് ആൻഡ് ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ തേനി-ഇടുക്കി കലക്ടർമാർ തമ്മിലും ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് എട്ടിനാണ് രാമക്കല്ലിലേക്കുള്ള പ്രവേശനം തടഞ്ഞതായി അറിയിച്ച് തമിഴ്‌നാട് വനംവകുപ്പ് ബോർഡ് സ്ഥാപിച്ചത്. തമിഴ്നാടിന്റെ പരിധിയിലുള്ള വനത്തിലാണ് രാമക്കൽ സ്ഥിതി ചെയ്യുന്നത്.
ഇവിടെയെത്തുന്ന സഞ്ചാരികൾ വനത്തിനുള്ളിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും തള്ളുന്നത് പതിവായതോടെയാണ് തമിഴ്‌നാട് പ്രവേശനം തടഞ്ഞ നടപടിയുമായി രംഗത്തെത്തിയത്. മേഖലയിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് മുൻപും തമിഴ്‌നാട് പരാതികൾ ഉന്നയിച്ചിരുന്നു. വനത്തിലെ മാലിന്യ തള്ളൽ തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രവേശനം പൂർണമായും തടയുമെന്നുമാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ പറയുന്നത്. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകാനും പ്ലാസ്റ്റിക് ശേഖരിക്കാനുള്ള ബിന്നുകളിൽ മാത്രം മാലിന്യം ശേഖരിക്കാനുമാണ് തീരുമാനം.
കലക്ടർ സന്ദർശിച്ചു
നെടുങ്കണ്ടം ∙ രാമക്കൽമേട്ടിൽ കലക്ടർ സന്ദർശനം നടത്തി. ആമപ്പാറയിലും അനേർട്ട് - സോളർ പാടത്തും കുറുവൻ-കുറത്തിമലയിലും സന്ദർശനം നടത്തിയ ശേഷമാണ് കലക്ടർ വി.വിഘ്നേശ്വരി മടങ്ങിയത്. ഫീൽഡ് വിസിറ്റിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവരം. തമിഴ്നാടുമായി അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലയിലെ സന്ദർശനം നയപരമായി പരിഹരിക്കുന്നതിന് കലക്ടറുടെ സന്ദർശനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.