കനത്ത മഴയിൽ മൺതിട്ട വിണ്ടുകീറി; വീട് അപകടാവസ്ഥയിൽ
കട്ടപ്പന ∙ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന

കട്ടപ്പന ∙ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന ടാങ്ക്, അലക്കുകല്ല് എന്നിവയെല്ലാം മണ്ണിൽ അകപ്പെട്ട നിലയിലാണ്.
2018ലെ പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് അയൽവാസിയുടെ വീട് അപകടാവസ്ഥയിലായതോടെ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ആ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ലീലാമ്മയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ഭീതിയിലാണ്. കൂടുതൽ മണ്ണിടിയാതിരിക്കാൻ പടുത വിരിച്ചിട്ടുണ്ടെങ്കിലും മൺതിട്ട വിണ്ടുകീറിയിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.