മറയൂരിൽ ‘ചില്ല’ ട്രെൻഡിങ്; സജീവമായി മറയൂരിലെ കർഷകരുടെ ചന്ത
മറയൂർ∙ ചില്ല മാർക്കറ്റ് ഇനി കാലിച്ചന്തയായും പ്രവർത്തിക്കും. ആദിവാസികളുടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ച ചന്തയിൽ ഇന്നലെ കന്നുകാലി ലേലവും നടന്നു. പുതുക്കുടിയിൽ നിന്നുള്ള നീലന്റെ ഒരു കാളയുടെയും പശുവിന്റെയും വിൽപന നടന്നു.രണ്ടു കാളകളും ഒരു പശുവുമാണ് ഇന്നലെ വിൽപനയ്ക്കായി എത്തിയത്. ഇതോടെ

മറയൂർ∙ ചില്ല മാർക്കറ്റ് ഇനി കാലിച്ചന്തയായും പ്രവർത്തിക്കും. ആദിവാസികളുടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ച ചന്തയിൽ ഇന്നലെ കന്നുകാലി ലേലവും നടന്നു. പുതുക്കുടിയിൽ നിന്നുള്ള നീലന്റെ ഒരു കാളയുടെയും പശുവിന്റെയും വിൽപന നടന്നു.രണ്ടു കാളകളും ഒരു പശുവുമാണ് ഇന്നലെ വിൽപനയ്ക്കായി എത്തിയത്. ഇതോടെ കാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രതീക്ഷയായി. വിപണിയിലെത്തുന്ന കാർഷികോൽപന്നങ്ങളുടെ അളവിലും ഇപ്പോൾ വർധനയുണ്ട്.
18 ടൺ കൂർക്കയാണ് ഇന്നലെ വിപണിക്കായി എത്തിയത്. 90 രൂപ വരെ കിലോയ്ക്ക് ലഭിച്ചു. പച്ചക്കറികൾ, വനത്തിനുള്ളിൽ പ്രകൃതിദത്തമായി വിളയുന്ന നെല്ലിക്ക ഉൾപ്പെടെയുള്ളവയ്ക്കു പുറമേ ആട്, കോഴി തുടങ്ങിയവയും എത്തുന്നതോടെ ഒരു കുടക്കീഴിൽ പലതരം ഉൽപന്നങ്ങൾ വിറ്റഴിയുന്ന ചന്തയായി മാറുകയാണ് ചില്ല. വനസംരക്ഷണ സമിതിയിലെ പെരിയക്കുടി സമിതിക്കാണ് ചന്തയുടെ ചുമതല. കർഷകരിൽ നിന്നു 2% തുക ചന്തയുടെ നടത്തിപ്പിനായി എടുക്കുമ്പോൾ വർഷത്തിലൊരിക്കൽ പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ളവ കിഴിച്ച് ലാഭവിഹിതം ഇവർക്കു തന്നെ തിരികെ ലഭിക്കും.