ഒടുവിൽ എക്സൈസ് ഡിവിഷൻ ഓഫിസ് മാറ്റി
ചെറുതോണി ∙ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എക്സൈസ് ഡിവിഷൻ ഓഫിസ് തൊടുപുഴയിൽനിന്നു ജില്ലാ ആസ്ഥാനത്ത് കുയിലിമലയിലെ എക്സൈസ് കാര്യാലയത്തിലേക്ക് മാറി. ഓഫിസ് സാമഗ്രികളും ഫയലുകളും ഉൾപ്പെടെയുള്ളവ പൂർണമായും മാറ്റിയതോടെ ഓഫിസ് ഇന്നു മുതൽ ഇവിടെ പ്രവർത്തനം ആരംഭിക്കും. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കീഴിൽ 24

ചെറുതോണി ∙ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എക്സൈസ് ഡിവിഷൻ ഓഫിസ് തൊടുപുഴയിൽനിന്നു ജില്ലാ ആസ്ഥാനത്ത് കുയിലിമലയിലെ എക്സൈസ് കാര്യാലയത്തിലേക്ക് മാറി. ഓഫിസ് സാമഗ്രികളും ഫയലുകളും ഉൾപ്പെടെയുള്ളവ പൂർണമായും മാറ്റിയതോടെ ഓഫിസ് ഇന്നു മുതൽ ഇവിടെ പ്രവർത്തനം ആരംഭിക്കും. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കീഴിൽ 24 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇതോടെ ജില്ലയിൽ എക്സൈസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നു കരുതുന്നു. കലക്ടറേറ്റിന്റെ തൊട്ടടുത്തായതിനാൽ ജില്ലാ ഭരണകൂടവുമായും വിവിധ വകുപ്പുകളുമായുള്ള ഏകോപനവും ഫലപ്രദമാകും പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിനു സൗകര്യപ്രദമായതിനാൽ എക്സൈസ് എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനവും ഊർജിതമാകുമെന്നു കരുതുന്നു. ഓഫിസ് മാറ്റം വൈകുന്നതു സംബന്ധിച്ച് മലയാള മനോരമയിൽ പലവട്ടം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
കാലങ്ങളായുള്ള ആവശ്യം
എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫിസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കണമെന്ന സർക്കാരിന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്ടറേറ്റിനു സമീപം നിർമിച്ചിരുന്ന എക്സൈസ് സമുച്ചയത്തിലേക്ക് ഡിവിഷൻ ഓഫിസ് അടിയന്തരമായി മാറ്റണമെന്ന് 2021ൽ മുൻ സർക്കാരിന്റെ കാലത്ത് കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥരുടെ പ്രത്യേക താൽപര്യപ്രകാരം ഡിവിഷൻ ഓഫിസ് തൊടുപുഴയിൽ തന്നെ പ്രവർത്തിക്കുകയായിരുന്നു. ഓഫിസിൽ ഇ–ഫയൽ സംവിധാനം ഒരുക്കുന്നതിനു കാലതാമസമുണ്ടെന്നാണു കാരണമായി പറഞ്ഞിരുന്നത്.
തുടർന്ന് 26 ലക്ഷത്തോളം രൂപ മുടക്കി ഓഫിസിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കി. കോൺഫറൻസ് ഹാൾ, ഡിസിയുടെ ഓഫിസ് റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ സ്ഥാപിക്കാവുന്ന വിധം പൂർണമായുള്ള വയറിങ്, മാനേജർക്കുള്ള റൂം, സ്റ്റോർ റൂം, പ്രിന്റ് റൂം ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതെല്ലാമായപ്പോൾ ഓരോ സ്റ്റാഫിനും ഓഫിസിൽ പാർട്ടിഷൻ വേണമെന്നായി പുതിയ ആവശ്യം. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയതോടെയാണ് ഇപ്പോൾ ഓഫിസ് മാറ്റം സാധ്യമായത്.