ഓവർസീയറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
തൊടുപുഴ ∙ കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവർസീയറെ സംഘംചേർന്നു ആക്രമിച്ച കേസിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് രണ്ടുപാലം സ്വദേശി കാരക്കുന്നേൽ ഷിനിൽ റസാക്കിനെയാണ് (27) പിടികൂടിയത്.കഴിഞ്ഞ ജൂലൈ 31ന് വൈകിട്ടാണ് സംഭവം. വയനാട്ടിലേക്കുള്ള

തൊടുപുഴ ∙ കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവർസീയറെ സംഘംചേർന്നു ആക്രമിച്ച കേസിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് രണ്ടുപാലം സ്വദേശി കാരക്കുന്നേൽ ഷിനിൽ റസാക്കിനെയാണ് (27) പിടികൂടിയത്. കഴിഞ്ഞ ജൂലൈ 31ന് വൈകിട്ടാണ് സംഭവം. വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങൾ വാങ്ങി കാറിൽ വന്ന കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയർ പടി. കോടിക്കുളം കണ്ണമ്പുഴ ദീപുവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. വഴിതടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
തുടർന്ന് 4 പേർക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തു. സംഭവത്തിൽ കുമാരമംഗലം ഏഴല്ലൂർ ഭാഗത്ത് താമസിക്കുന്ന പെരുമ്പാറയിൽ ഫ്ലെമന്റ് (23), സഹോദരൻ ഷെമെന്റ് (23), ഏഴല്ലൂർ ഈട്ടിക്കൽ സുബിൻ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അന്ന് ഒന്നാംപ്രതി ഷിനിൽ കടന്നുകളഞ്ഞു. ബെംഗളൂരുവിൽനിന്നാണ് പിടിയിലായത്. തുടർന്ന് എസ്‌ഐ ഷംസുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോബിൻ ജോസഫ് എന്നിവർ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.