വനംവകുപ്പിന്റെ തടസ്സം; 12 കോടി ചെലവഴിച്ച എൻസിസിയുടെ സത്രം എയർ സ്ട്രിപ്പിൽ ഇപ്പോൾ പറക്കുന്നത് പക്ഷികൾ !
പീരുമേട് ∙ 12 കോടി ചെലവഴിച്ച എൻസിസിയുടെ സത്രം എയർ സ്ട്രിപ്പിൽ ഇപ്പോൾ പറക്കുന്നതു പക്ഷികൾ മാത്രം! സർക്കാരിനു സാമ്പത്തികബാധ്യതയായതിനു പുറമേ ഓരോ വർഷവും 1000 എൻസിസി കെഡറ്റുകൾക്കു വിമാനം പറത്തൽ പരിശീലിക്കാനുള്ള അവസരവും നഷ്ടമാകുന്നു.എൻസിസിയിലെ എയർവിങ് കെഡറ്റുകൾക്കു പരിശീലനത്തിനു വേണ്ടിയാണ് എയർ സ്ട്രിപ്

പീരുമേട് ∙ 12 കോടി ചെലവഴിച്ച എൻസിസിയുടെ സത്രം എയർ സ്ട്രിപ്പിൽ ഇപ്പോൾ പറക്കുന്നതു പക്ഷികൾ മാത്രം! സർക്കാരിനു സാമ്പത്തികബാധ്യതയായതിനു പുറമേ ഓരോ വർഷവും 1000 എൻസിസി കെഡറ്റുകൾക്കു വിമാനം പറത്തൽ പരിശീലിക്കാനുള്ള അവസരവും നഷ്ടമാകുന്നു. എൻസിസിയിലെ എയർവിങ് കെഡറ്റുകൾക്കു പരിശീലനത്തിനു വേണ്ടിയാണ് എയർ സ്ട്രിപ് നിർമിച്ചത്. പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ വനംവകുപ്പ് തടസ്സവുമായി രംഗത്തെത്തി. എയർ സ്ട്രിപ്പിലേക്കുള്ള റോഡിന്റെ 400 മീറ്റർ വനഭൂമിയിലൂടെ കടന്നുപോകുന്ന കാര്യം ചൂണ്ടിക്കാട്ടിയാണു വനംവകുപ്പ് നിർമാണം തടസ്സപ്പെടുത്തിയത്.
രണ്ടു വർഷം മുൻപു കനത്ത മഴയിൽ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതു നിർമിക്കാൻ 6.30 കോടി രൂപ എൻസിസി കൈമാറിയെങ്കിലും പണി നടന്നിട്ടില്ല. ഇടുക്കി ജില്ലയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തരസാഹചര്യമുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തിൽ ഇറക്കാൻ കഴിയുമെന്നു വ്യോമസേന സ്ഥിരീകരിച്ചിരുന്നു. റൺവേക്കൊപ്പം വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പരിശീലനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള താമസസൗകര്യവും പൂർത്തിയായിട്ടുണ്ട്.