ഇതെവിടെയാ സ്ഥലം? മനസ്സിലാകുന്നില്ലല്ലോ..! ഇരുട്ടിലായി മങ്ങാട്ടുകവല ജംക്‌ഷൻ
തൊടുപുഴ ∙ തിരക്കേറിയ മങ്ങാട്ടുകവല ജംക്‌ഷൻ ഇരുട്ടിലായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈറ്റ് നന്നാക്കാൻ യാതൊന്നും ചെയ്യാതെ നഗരസഭാധികൃതർ. 4 പ്രധാന റോഡുകൾ സന്ധിക്കുന്ന മങ്ങാട്ടുകവലയിൽ രാപകലില്ലാതെ വാഹനങ്ങളുടെ തിരക്കാണ്. കൂടാതെ ആരാധനാലയവും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുള്ള മങ്ങാട്ടുകവലയിൽ ഹൈമാസ്റ്റ് ലൈറ്റ്

തൊടുപുഴ ∙ തിരക്കേറിയ മങ്ങാട്ടുകവല ജംക്‌ഷൻ ഇരുട്ടിലായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈറ്റ് നന്നാക്കാൻ യാതൊന്നും ചെയ്യാതെ നഗരസഭാധികൃതർ. 4 പ്രധാന റോഡുകൾ സന്ധിക്കുന്ന മങ്ങാട്ടുകവലയിൽ രാപകലില്ലാതെ വാഹനങ്ങളുടെ തിരക്കാണ്. കൂടാതെ ആരാധനാലയവും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുള്ള മങ്ങാട്ടുകവലയിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് 16 ദിവസം കഴിഞ്ഞു. ലൈറ്റ് തെളിയാതായതോടെ പ്രദേശം സന്ധ്യയായാൽ ഇരുട്ടിലാണ്. വാഹനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വെളിച്ചം മാത്രമാണുള്ളത്. മുതലക്കോടം, വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരി പാത, കാരിക്കോട് റോഡ്, തൊടുപുഴ മെയിൻ റോഡ് എന്നിവ സന്ധിക്കുന്ന ഇവിടെ നൂറു കണക്കിനു വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്.
ഇവിടെ മതിയായ വെളിച്ചം ഇല്ലാത്തത് വാഹന അപകടങ്ങൾക്കും ഇടയാക്കുമെന്നാണ് ആശങ്ക. ജില്ലാ ആശുപത്രിയിലേക്കും തിരിച്ചും ഒട്ടേറെ ആംബുലൻസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്. നാലു ഭാഗത്തുനിന്നും വാഹനങ്ങൾ എത്തുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇവിടെയാണ് ഇപ്പോൾ ലൈറ്റുകൾ ഇല്ലാതെ പ്രദേശം ഇരുട്ടിലായിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭാ അധികാരികളെ സമീപിച്ചെങ്കിലും നടപടികൾ മാത്രം ഉണ്ടായിട്ടില്ല. നഗരത്തിൽ ഭൂരിപക്ഷം ലൈറ്റുകളും തെളിയുന്നില്ലല്ലോ എന്നാണ് ചില കൗൺസിലർമാരുടെ പ്രതികരണം.