കു‌ട്ടിക്കാനം ∙ വളഞ്ഞങ്ങാനത്തെ എസ് വളവിൽ അപകടത്തിൽപെട്ട ലോറിയു‌ടെ കാബിനിൽ കുടുങ്ങി കിടന്ന ഡ്രൈവറെ രക്ഷപ്പെ‌ടുത്തിയത് അഗനിരക്ഷാസേനാ അംഗങ്ങൾ ന‌ടത്തിയ കഠിന പരിശ്രമം വഴി. മുകളിലത്തെ റോഡിൽ നിന്നു പലകരണം മറിഞ്ഞു താഴേക്കു പതിച്ച ലോറി തലകീഴായിട്ടാണ് കിടന്നത്. കാബിനിൽ സ്റ്റിയറിങ്ങിനടിയിൽ കാലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കു‌ട്ടിക്കാനം ∙ വളഞ്ഞങ്ങാനത്തെ എസ് വളവിൽ അപകടത്തിൽപെട്ട ലോറിയു‌ടെ കാബിനിൽ കുടുങ്ങി കിടന്ന ഡ്രൈവറെ രക്ഷപ്പെ‌ടുത്തിയത് അഗനിരക്ഷാസേനാ അംഗങ്ങൾ ന‌ടത്തിയ കഠിന പരിശ്രമം വഴി. മുകളിലത്തെ റോഡിൽ നിന്നു പലകരണം മറിഞ്ഞു താഴേക്കു പതിച്ച ലോറി തലകീഴായിട്ടാണ് കിടന്നത്. കാബിനിൽ സ്റ്റിയറിങ്ങിനടിയിൽ കാലുകൾ ഒടിഞ്ഞുകി‌ടന്ന ഡ്രൈവർ ബേസിലിനെ ഹൈഡ്രോളിക് ക‌ട്ടർ, സ്പ്രഡർ എന്നിവ ഉപയോഗിച്ചു കാബിൻ അറുത്തുമാറ്റിയ ശേഷമാണ് പുറത്തെടുത്തത്. പീരുമേട് അഗനിരക്ഷാസേനയിലെ അംഗങ്ങളായ പി.എസ്.സനൽ, എസ്.സുനിൽകുമാർ, എം.സി.സതീഷ്കുമാർ, ബിബിൻ സബാസ്റ്റ്യൻ, എ.അൻഷാദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

ഒരു മണിക്കൂറിലേറെഗതാഗതതട‌സ്സം 
അപകടത്തെ തുടർന്ന് കോ‌‌ട്ടയം–കുട്ടിക്കാനം റൂ‌ട്ടിൽ 2 മണിക്കൂറിലധികം സമയം ഗതാഗതം തടസ്സപ്പെട്ടു. തകർന്ന ലോറി നീക്കം ചെയ്യാൻ വന്ന കാലതാമസമാണ് തടസ്സത്തിന് ഇടയാക്കിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് ലോറി മാറ്റിയത്. ഇപ്പോഴും വൺവേ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും റോഡിൽ  ശരിക്കും വലഞ്ഞു.  വീതി കുറഞ്ഞ സ്ഥലത്തു നടന്ന അപകടം മൂലം മിനിറ്റുകൾക്കകം റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുത്തി. ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ നീണ്ടു. 

ADVERTISEMENT

അപകടം പതിവായ സ്ഥലം
ലോറി മറിഞ്ഞത് അപകടം തുടർക്കഥയായ മേഖലയിൽ. മോട്ടർ വാഹന വകുപ്പും, പൊലീസും ഏറ്റവും അപക‌ടസാധ്യത നിറഞ്ഞ സ്ഥലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഇവിടെ പല തവണ വാഹനങ്ങൾ മറിഞ്ഞിരുന്നു. തേങ്ങ കയറ്റി വന്ന ലോറി താഴത്തെ റോഡിലേക്കു വീണു ഡ്രൈവർ മരിച്ചിരുന്നു. ഇതു കൂടാതെയും വാഹനങ്ങൾ മറിഞ്ഞിരുന്നു കൂ‌ടുതൽ തവണയും ക്രാഷ് ബാരിയർ തകർത്താണ് അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. അപകടം ന‌ടന്നതിനു തൊ‌ട്ടരികെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്.

English Summary:

A harrowing accident at the Valanghanam S-curve saw a lorry overturn, trapping the driver inside. The Peerumedu Fire and Rescue Services responded swiftly, utilizing hydraulic cutters to free the driver in a tense rescue operation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT