ഇടുക്കി ജില്ലയിൽ ഇന്ന് (16-11-2024); അറിയാൻ, ഓർക്കാൻ
അധ്യാപകനിയമനം നെടുങ്കണ്ടം ∙ കൂട്ടാർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 19ന് ഉച്ചയ്ക്ക് 2ന് ഹാജരാകണം. നെടുങ്കണ്ടം ∙ കല്ലാർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്‍ടി

അധ്യാപകനിയമനം
നെടുങ്കണ്ടം ∙ കൂട്ടാർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 19ന് ഉച്ചയ്ക്ക് 2ന് ഹാജരാകണം.
നെടുങ്കണ്ടം ∙ കല്ലാർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്‍ടി (ഇംഗ്ലിഷ്) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി 18ന് രാവിലെ 11ന് ഹാജരാകണം.
കട്ടപ്പന ∙ കട്ടപ്പന ഗവ. കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം 21ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. യുജിസി നെറ്റ്, പിഎച്ച്ഡി, എംഫിൽ യോഗ്യതയുള്ളവർക്കും കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് പാനലിൽ റജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാം. എല്ലാ രേഖകളുമായി ഹാജരാകണം. ഫോൺ: 08468272347.
പ്രാർഥനാവാരം സബ് റീജൻതല സമാപനം ഇന്ന്
കുമളി ∙ വൈഎംസിഎ അഖിലലോക പ്രാർഥനാവാരത്തിന്റെ ഇടുക്കി സബ് റീജൻതല സമാപനം ഇന്ന് 3.30 മുതൽ 5.30 വരെ അടിമാലി വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും. സബ് റീജനൽ ചെയർമാൻ മാമ്മൻ ഈശോ ഉദ്ഘാടനം ചെയ്യും. അടിമാലി വൈഎംസിഎ പ്രസിഡന്റ് പോൾ മാത്യു അധ്യക്ഷത വഹിക്കും. വിശ്വാസയാത്ര പ്രപഞ്ചത്തിലൂടെ എന്ന വിഷയത്തിൽ ഫാ. ജോൺ കൂരൻ സന്ദേശം നൽകും.
ഉണർവ് സുവിശേഷയോഗം18 മുതൽ
കട്ടപ്പന ∙ വിവിധ പെന്തക്കോസ്ത് സഭകൾ ചേർന്ന് 18 മുതൽ 24 വരെ കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ ഉണർവ് സുവിശേഷ യോഗം നടക്കും. രാവിലെ 10 മുതൽ ഒരുമണി വരെയും വൈകിട്ട് ആറു മുതൽ ഒൻപതു വരെയുമാണ് യോഗം നടക്കുന്നത്. ആരാധന, ദൈവവചന ശുശ്രൂഷ, മധ്യസ്ഥപ്രാർഥന എന്നിവ ഇതോടനുബന്ധിച്ച് നടക്കും. 18ന് വൈകിട്ട് ഏഴിന് പാസ്റ്റർ ഷിബു ഫിലിപ്പ് സമർപ്പണശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ യു.എ.സണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. പാസ്റ്റർമാരായ ഏലിയാസ് ആൻഡ്രൂസ്, സുഭാഷ് കുമരകം, റോബിൻ ബാബു, ജോയി പാറയ്ക്കൽ, ജോബി ടി.അലക്‌സ്, ബിജോയ് മല്ലപ്പള്ളി, റവ.ഡോ.വി.എം.ജേക്കബ് എന്നിവർ ശുശ്രൂഷകരായിരിക്കും. ഉണർവ് കട്ടപ്പന ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുമെന്ന് യു.എ.സണ്ണി, സജി ജോൺ, മോൻസി മാത്യു, ജോബി ജോസഫ്, കെ.യു.അമൽ എന്നിവർ പറഞ്ഞു.
ആദ്യഫലപ്പെരുന്നാൾ ഇന്നും നാളെയും
ചെറുതോണി ∙ മണിപ്പാറ ഹോളി ഇമ്മാനുവൽ സിഎസ്ഐ പള്ളിയിലെ ആദ്യഫലപ്പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 6 ന് കൊടിയേറ്റ്– റവ.ജോസ്‌ലിൻ പി.ചാക്കോ. 7നു സന്ധ്യാരാധന. സഭാ പ്രവർത്തകൻ അനീഷ് കുര്യാക്കോസ് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ ഉൽപന്ന സമർപ്പണം, 10ന് ആരാധന, വിശുദ്ധ സംസർഗ ശുശ്രൂഷ, തുടർന്ന് ഉൽപന്നലേലം.
കട്ടപ്പന കമ്പോളം
ഏലം: 2750-2900
കുരുമുളക്: 630
കാപ്പിക്കുരു (റോബസ്റ്റ): 225
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 265
ചുക്ക്: 370
ഗ്രാമ്പൂ: 900
ജാതിക്ക: 320
ജാതിപത്രി: 1450-2000