ലോക പൊലീസ് മീറ്റിൽ മാറ്റുരയ്ക്കാൻ വീണ്ടും മരീന
നെടുങ്കണ്ടം∙ യുഎസിൽ നടക്കുന്ന ലോക പൊലീസ് മീറ്റിൽ മത്സരിക്കാൻ നെടുങ്കണ്ടം സ്വദേശിനിയും. നെടുങ്കണ്ടം-കോമ്പയാർ കൊച്ചുകുന്നുംപുറത്ത് മരീന ടിജോയാണു (28) തുടർച്ചയായ രണ്ടാം വർഷവും കേരള പൊലീസിനു വേണ്ടി കളിക്കളത്തിലിറങ്ങുക. ഡൽഹിയിൽ നടന്ന 73–ാം ഓൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഹെപ്റ്റാത്ലലനിൽ

നെടുങ്കണ്ടം∙ യുഎസിൽ നടക്കുന്ന ലോക പൊലീസ് മീറ്റിൽ മത്സരിക്കാൻ നെടുങ്കണ്ടം സ്വദേശിനിയും. നെടുങ്കണ്ടം-കോമ്പയാർ കൊച്ചുകുന്നുംപുറത്ത് മരീന ടിജോയാണു (28) തുടർച്ചയായ രണ്ടാം വർഷവും കേരള പൊലീസിനു വേണ്ടി കളിക്കളത്തിലിറങ്ങുക. ഡൽഹിയിൽ നടന്ന 73–ാം ഓൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഹെപ്റ്റാത്ലലനിൽ സ്വർണം നേടിയാണ് വേൾഡ് പൊലീസ് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2023ൽ കാനഡയിൽ നടന്ന വേൾഡ് പൊലീസ് മീറ്റിൽ ലോങ്ജംപിലും ഹെപ്റ്റാത്‌ലണിലും ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു. കുട്ടിക്കാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎ പി-അഞ്ച് ബറ്റാലിയനിലെ ഹവിൽദാറാണു മരീന. ഇടുക്കി എആർ ക്യാംപിലെ സിപിഒ ടിജോ തോമസാണ് ഭർത്താവ്.