അടിമാലി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കുളം പോലെ കുഴി
അടിമാലി ∙ മത്സ്യം വളർത്താൻ കഴിയും വിധം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കുഴി. അധികൃതർ ഗൗനിക്കാതെ മുന്നോട്ടു പോകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നു ബസ് സ്റ്റാൻഡിൽ എത്തുന്ന വാഹനങ്ങൾ കുഴി കടന്നു വേണം പാർക്ക് ചെയ്യാൻ. കുഴിയിലേക്ക് വാഹനങ്ങൾ ചാടുന്നതോടെ ചെളിവെള്ളം കാൽനടക്കാരുടെ

അടിമാലി ∙ മത്സ്യം വളർത്താൻ കഴിയും വിധം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കുഴി. അധികൃതർ ഗൗനിക്കാതെ മുന്നോട്ടു പോകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നു ബസ് സ്റ്റാൻഡിൽ എത്തുന്ന വാഹനങ്ങൾ കുഴി കടന്നു വേണം പാർക്ക് ചെയ്യാൻ. കുഴിയിലേക്ക് വാഹനങ്ങൾ ചാടുന്നതോടെ ചെളിവെള്ളം കാൽനടക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് നിത്യ സംഭവമാണ്.
കാലവർഷത്തിലാണു കുഴി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആഴമറിയാതെ കുഴിയിൽ ചാടുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്നും വാഹന ഉടമകൾ പറയുന്നു. സ്റ്റാൻഡിലെ ശുചിമുറിക്കു സമീപവും കുഴി രൂപം കൊണ്ടിട്ടുണ്ട്. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ നികത്താൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.