ഇടുക്കി ജില്ലയിൽ ഇന്ന് (21-11-2024); അറിയാൻ, ഓർക്കാൻ
ജോലി ഒഴിവ് കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി മലയാളം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. അടിമാലി ∙ എസ്എൻഡിപി വിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 11ന്
ജോലി ഒഴിവ് കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി മലയാളം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. അടിമാലി ∙ എസ്എൻഡിപി വിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 11ന്
ജോലി ഒഴിവ് കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി മലയാളം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. അടിമാലി ∙ എസ്എൻഡിപി വിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 11ന്
ജോലി ഒഴിവ്
കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി മലയാളം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ എസ്എൻഡിപി വിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 8086056665.
വണ്ണപ്പുറം ∙ പഞ്ചായത്തിലെ അസി.എൻജിനീയർ ഓഫിസിൽ ഒഴിവുള്ള ഓവർസീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിഗ്രി /ഡിപ്ലോമയാണ് യോഗ്യത. ഡിഗ്രി ഉള്ളവർക്ക് മുൻഗണന. വയസ്സ് 18നും 35നും ഇടയിൽ. 30ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.
വണ്ണപ്പുറം∙ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് ബികോം ഡിഗ്രിയും പിജിഡിസിഎയും ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 30ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മേരികുളം ∙ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണയിക്കുന്നതിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വാർഡ് പുനർനിർണയം-2024 കരട് നിർദേശത്തിന്റെയും അനുബന്ധങ്ങളുടെയും പകർപ്പ് കമ്മിഷന്റെ നിർദേശാനുസരണം പ്രസിദ്ധീകരിച്ചു. കരട് നിർദേശങ്ങളിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിൽ 2024 ഡിസംബർ 3ന് മുൻപായി ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുൻപാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുൻപാകെയോ നേരിട്ടോ റജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കട്ടപ്പന ∙ ഇരട്ടയാർ പഞ്ചായത്ത് 15 വാർഡുകളായി വിഭജിച്ച് അതിർത്തികൾ നിർണയിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ പുറപ്പെടുവിച്ച കരട് വിജ്ഞാപനം പഞ്ചായത്ത് നോട്ടിസ് ബോർഡിലും വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, വായനശാലകൾ എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചു. കരട് സംബന്ധിച്ചുള്ള ആക്ഷേപവും അഭിപ്രായങ്ങളും ഡിസംബർ മൂന്നുവരെ ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ റജിസ്‌ട്രേഡ് തപാലിലോ സമർപ്പിക്കാമെന്ന് ഇരട്ടയാർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കേരളോത്സവം
കോടിക്കുളം ∙ സംസ്ഥാന യുവജന ബോർഡും കോടിക്കുളം പഞ്ചായത്തും ചേർന്ന് കേരളോത്സവം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാനുള്ളവർ 27ന് മുൻപ് https://keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന റജിസ്റ്റർ ചെയ്യണം. 15നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് തൂക്കുപാലത്ത്
മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിന്റെ സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഇന്നു മുതൽ 24 വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 8 വരെ തൂക്കുപാലം ഹൈറേഞ്ച് ഫെസ്റ്റിലെ എം ഫോർ മാരി സ്റ്റാളിൽ നടക്കും. പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9074556541.
സിവിൽ സർവീസ് കായികമേള 27 മുതൽ
തൊടുപുഴ ∙ ജില്ലാ സിവിൽ സർവീസ് കായികമേള 27നും 28നും അറക്കുളം സെന്റ് ജോസഫ്സ് കോളജ്, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, മൂലമറ്റം എച്ച്ആർസി ക്ലബ്, വണ്ടമറ്റം അക്വാറ്റിക് സെന്റർ എന്നിവിടങ്ങളിലായി നടക്കും. അത്‌ലറ്റിക്സ്, കാരംസ്, കബഡി, ചെസ്, ഫുട്ബോൾ, പവർ ലിഫ്റ്റിങ്, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹോക്കി, ഗുസ്തി, ലോൺ ടെന്നിസ്, നീന്തൽ, ഖോ-ഖോ, യോഗ, വെയ്റ്റ് ലിഫ്റ്റിങ്, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലാണ് കായികമേള സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ ഓഫിസ് മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എലിജിബിലിറ്റി ഫോം 25 വൈകിട്ട് 5ന് മുൻപായി സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ, പൈനാവ്– 685603 എന്ന തപാൽ വിലാസത്തിലോ നേരിട്ടോ, idukkicivilservice2024@gmail.com എന്ന ഇ-മെയിലിലോ ലഭ്യമാക്കണം. മത്സരാർഥികൾ 200 രൂപ റജിസ്ട്രേഷൻ ഫീസ് നൽകണം. 27ന് രാവിലെ 8ന് അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരണം. 9895112027, 04862 232499.
ത്രോബോൾ ചാംപ്യൻഷിപ് 23 മുതൽ
രാജാക്കാട് ∙ ജില്ലാ സീനിയർ ത്രോബോൾ അസോസിയേഷന്റെ (ഐഡിടിഎ) നേതൃത്വത്തിൽ 2024-25 വർഷത്തെ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 23 മുതൽ 24 വരെ എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. www.keralathrowball.com വഴി റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഐഡിടിഎ സെക്രട്ടറിയുമായി ബന്ധപ്പെടണം. 7558967114, 9544967114.
കട്ടപ്പന കമ്പോളം
ഏലം: 2750-2900
കുരുമുളക്: 620
കാപ്പിക്കുരു(റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 265, ചുക്ക്: 370
ഗ്രാമ്പൂ: 900, ജാതിക്ക: 330
ജാതിപത്രി: 1450-2100