ഹൃദയത്തോട് ചേർക്കാം, ഈ പ്രണയകവിതകൾ; ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കുന്ന പുസ്തകവുമായി ഒരു കവയിത്രി
തൊടുപുഴ ∙ ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കിത്തരുന്ന പുസ്തകവുമായി ഇടുക്കിയിൽനിന്ന് ഒരു കവയിത്രി. ഉപ്പുതോട് സ്വദേശിയായ രാഖി ആർ.ആചാരി എഴുതിയ പ്രണയകവിതകളുടെ സമാഹാരമാണ് ഹൃദയാകൃതിയിൽ രൂപം നൽകിയിട്ടുള്ള ‘നീയില്ലായ്മയിലെ ഞാൻ’ എന്ന പുസ്തകം. സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും നിർദേശം

തൊടുപുഴ ∙ ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കിത്തരുന്ന പുസ്തകവുമായി ഇടുക്കിയിൽനിന്ന് ഒരു കവയിത്രി. ഉപ്പുതോട് സ്വദേശിയായ രാഖി ആർ.ആചാരി എഴുതിയ പ്രണയകവിതകളുടെ സമാഹാരമാണ് ഹൃദയാകൃതിയിൽ രൂപം നൽകിയിട്ടുള്ള ‘നീയില്ലായ്മയിലെ ഞാൻ’ എന്ന പുസ്തകം. സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും നിർദേശം സ്വീകരിച്ചാണ് ഹൃദയാകൃതിയിലുള്ള പുസ്തകമാക്കുന്നത്. 12 വർഷം കൊണ്ട് സ്വന്തം ഡയറിയിൽ കുറിച്ചിട്ട ആയിരത്തിലേറെ ചെറുകുറിപ്പുകളിൽനിന്ന് രാഖിയും സുഹൃത്തുക്കളും ചേർന്ന് തിരഞ്ഞെടുത്ത 160 കവിതകളാണ് പുസ്തകത്തിലുള്ളത്.
പ്രസാധകനായ ബിബിൻ വൈശാലി, കഥാകൃത്ത് ആദർശ് വിജയൻ, സ്വദേശമായ പാലാ മാനത്തൂരിലെ ബാല്യകാല സുഹൃത്തും വ്ലോഗറുമായ ലിനു ഷാജൻ എന്നിവരാണ് കവിതകൾ തിരഞ്ഞെടുക്കാൻ ഒപ്പം ചേർന്നത്. പ്രണയത്തിലൂടെ സഞ്ചരിച്ച് അതിന്റെ മധുരവും കയ്പും രുചിച്ചവർക്ക് തന്റെ കവിതകൾ ഒരു അനുഭവമാകും എന്നാണ് രാഖിയുടെ അഭിപ്രായം. മുൻപ് ‘ഇരുൾപ്പൂവ്’ എന്ന കവിതാ സമാഹാരത്തിന് ഒഎൻവി കൾചറൽ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ചിരുന്നു.