മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പ്രശ്നം എത്തിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. കുട്ടികളെയും എടുത്തുവേണം പലർക്കും ഈ ദൂരം കുടിവെള്ളത്തിനായി സഞ്ചരിക്കാൻ. 

മറ്റ് ആവശ്യങ്ങൾക്കായുള്ള വെള്ളം ഒരു കിലോമീറ്റർ അകലെയുള്ള പൊതുകിണറിൽ നിന്നാണ് ശേഖരിക്കുന്നത്. പൊതുകിണർ വർഷങ്ങളായി ഉപയോഗിക്കാത്തതിനാൽ മലിനജലത്താൽ നിറഞ്ഞ അവസ്ഥയാണ്. പക്ഷേ, വേറെ നിവൃത്തിയില്ലെന്നാണു ജനങ്ങൾ പറയുന്നത്. ഈ വെള്ളം തന്നെയാണ് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതർ ആലത്തൂർ മാശിയിലെ ശുദ്ധജലക്ഷാമത്തിന്റെ അവസ്ഥ പരിശോധിച്ച് അടിയന്തരമായി വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

Residents of Alathur Mashi in Marayoor, Kerala are facing a severe water crisis, with 13 families deprived of clean drinking water for the past four months. The dire situation compels them to embark on a daily 1.5 km trek to secure this basic necessity.