മൂന്നാർ∙ മൂന്നാർ ഗവ. ആർട്സ് കോളജിൽ ഇത്തവണയും കുട്ടികളുടെ എണ്ണത്തിൽ കുറവ്. 4 ബിരുദ കോഴ്സുകളിൽ 44 കുട്ടികളും മൂന്നു പിജി കോഴ്സുകളിൽ 25 കുട്ടികളും മാത്രമാണ് ഇത്തവണ പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ 80 കുട്ടികൾ നാലു ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയിരുന്നു. നാലു ബിരുദ കോഴ്സുകളും മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ മൂന്നാർ ഗവ. ആർട്സ് കോളജിൽ ഇത്തവണയും കുട്ടികളുടെ എണ്ണത്തിൽ കുറവ്. 4 ബിരുദ കോഴ്സുകളിൽ 44 കുട്ടികളും മൂന്നു പിജി കോഴ്സുകളിൽ 25 കുട്ടികളും മാത്രമാണ് ഇത്തവണ പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ 80 കുട്ടികൾ നാലു ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയിരുന്നു. നാലു ബിരുദ കോഴ്സുകളും മൂന്ന് ബിരുദാനന്തര കോഴ്സുകളുമുള്ള കോളജിൽ 606 കുട്ടികൾക്കുള്ള സീറ്റുകളാണുള്ളത്. എന്നാൽ, ഈ അധ്യയനവർഷം 186 കുട്ടികൾ മാത്രമാണിവിടെ പഠിക്കുന്നത്. നാലു ബിരുദ കോഴ്സുകളിലായി 174 സീറ്റുകളാണ് കോളജിലുള്ളത്. 2018ലെ  പ്രളയത്തിൽ ദേവികുളം റോഡിൽ പ്രവർത്തിച്ചിരുന്ന ഗവ.കോളജ് കെട്ടിടങ്ങൾ തകർന്നിരുന്നു. 

ഇതിനുശേഷം എംജി നഗറിനു സമീപമുള്ള ബജറ്റ് ഹോട്ടൽ, എൻജിനീയറിങ് കോളജിന്റെ വർക്സ് ഷോപ്പ് കെട്ടിടം എന്നിവിടങ്ങളിലാണ് കോളജ് പ്രവർത്തിക്കുന്നത്. തോട്ടം മേഖലയിൽ നിന്നുൾപ്പെടെ 525 മുതൽ 575 കുട്ടികളാണ് ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നത്. എന്നാൽ, കെട്ടിടങ്ങൾ തകർന്നതോടെ ബജറ്റ് ഹോട്ടലിലും മറ്റുമായി പ്രവർത്തിക്കുന്ന കോളജിൽ അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റലും യാത്രാസൗകര്യവുമില്ലാതായതോടെ ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയായിരുന്നു.

ADVERTISEMENT

തകർന്ന സർക്കാർ കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സർവേ നടപടികൾ പൂർത്തിയായെങ്കിലും ഭൂമി കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചില്ല. സെപ്റ്റംബർ രണ്ടിനു മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കോളജിന്റെ പുനർനിർമാണത്തിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായത്. നിലവിൽ കോളജ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്ന ഡിടിപിസിയുടെ സ്ഥലവും സമീപത്തുള്ള റവന്യു ഭൂമി, മൂന്നാർ എൻജിനീയറിങ് കോളജിന്റെ ഭൂമി, എന്നിവിടങ്ങളിൽനിന്നുള്ള 10 ഏക്കർ ഭൂമിയാണ് കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തി സർവേ നടപടികൾ പൂർത്തീകരിച്ചത്.

English Summary:

Munnar Govt. Arts College faces a concerning decline in student admissions for the second year in a row. With only 69 students enrolled across undergraduate and postgraduate programs, the college grapples with low numbers, highlighting potential challenges faced by higher education institutions in the area.