ശുദ്ധജലം ഇല്ലാതായിട്ട് ഒന്നര മാസം! കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദുരിതം
തൊടുപുഴ ∙ ‘നിലവിൽ ശുദ്ധജലം ഇല്ലാതായിട്ട് ഒന്നര മാസമായി, നിരന്തര പരാതിയെ തുടർന്ന് ഒരുവട്ടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പൈപ്പ് ശരിയാക്കിയെങ്കിലും പിറ്റേന്നു തന്നെ പഴയപടിയായി. ഇപ്പോൾ വാട്ടർ അതോറിറ്റി ഓഫിസിലേക്കു വിളിച്ചാൽ പോലും അധികൃതർ ഫോൺ എടുക്കാറില്ല’. കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ

തൊടുപുഴ ∙ ‘നിലവിൽ ശുദ്ധജലം ഇല്ലാതായിട്ട് ഒന്നര മാസമായി, നിരന്തര പരാതിയെ തുടർന്ന് ഒരുവട്ടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പൈപ്പ് ശരിയാക്കിയെങ്കിലും പിറ്റേന്നു തന്നെ പഴയപടിയായി. ഇപ്പോൾ വാട്ടർ അതോറിറ്റി ഓഫിസിലേക്കു വിളിച്ചാൽ പോലും അധികൃതർ ഫോൺ എടുക്കാറില്ല’. കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ശുദ്ധജലം ലഭിക്കാത്ത നാട്ടുകാരുടെ വാക്കുകളാണിത്.
കനാൽ റോഡിനു സമീപത്തുള്ള ജിഐ പൈപ്പ് പൊട്ടിയതിനെ തുടർന്നു പ്രദേശത്തെ ശുദ്ധജലം ലഭിക്കാത്ത 15 വീടുകളാണ് ദുരിതത്തിലായിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് വാട്ടർ അതോറിറ്റി ജീവനക്കാർ കഴിഞ്ഞ മാസം താൽക്കാലികമായി അടച്ചെങ്കിലും ഉയർന്ന മർദത്തിൽ വെള്ളം വന്നതോടെ പൈപ്പ് വീണ്ടും പൊട്ടി. ഇതുമൂലം ഒരു ദിവസം മാത്രമാണ് നാട്ടുകാർക്ക് ശുദ്ധജലം ലഭിച്ചത്. നിലവിൽ അധികൃതർ തിരിഞ്ഞുപോലും നോക്കാതായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വെള്ളം ലഭിക്കാത്തവർ സമീപത്തുള്ള വീടുകളിലെ കിണറ്റിൽനിന്നാണ് അത്യാവശ്യത്തിനുള്ളത് ശേഖരിക്കുന്നത്. കുളിക്കാനും അലക്കാനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കനാൽ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. മാലിന്യങ്ങൾ കലർന്ന കനാൽ വെള്ളം നിവൃത്തിയില്ലാത്തതുമൂലം ഉപയോഗിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. അതേസമയം പ്രദേശത്ത് പൊതുകിണറോ കുളമോ ഇല്ലാത്തതാണ് കൂടുതൽ ദുരിതം.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ നിലവിലെ ജിഐ പൈപ്പ് മാറ്റി സ്ഥാപിക്കുക തന്നെ വേണം. ഇതിനുള്ള നടപടി അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അതേസമയം പൈപ്പ് ശരിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിത എൻ.നായർ അറിയിച്ചു.