അനുമതിയില്ലാതെ നിർമാണം; കെട്ടിടം പൊളിച്ചുനീക്കി
മൂന്നാർ ∙ അനുമതിയില്ലാതെ നിർമാണം നടത്തിവന്ന കെട്ടിടം റവന്യു അധികൃതർ പൊളിച്ചുനീക്കി. എംജി നഗറിൽ സർക്കാർ ഹോമിയോ ആശുപത്രിക്ക് സമീപം എം.ബാലു എന്നയാൾ നടത്തിവന്ന കെട്ടിട നിർമാണമാണ് പൊളിച്ചത്. കെട്ടിട നിർമാണത്തിനുള്ള രേഖകൾ ഹാജരാക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ രേഖകളൊന്നും ഹാജരാക്കാൻ

മൂന്നാർ ∙ അനുമതിയില്ലാതെ നിർമാണം നടത്തിവന്ന കെട്ടിടം റവന്യു അധികൃതർ പൊളിച്ചുനീക്കി. എംജി നഗറിൽ സർക്കാർ ഹോമിയോ ആശുപത്രിക്ക് സമീപം എം.ബാലു എന്നയാൾ നടത്തിവന്ന കെട്ടിട നിർമാണമാണ് പൊളിച്ചത്. കെട്ടിട നിർമാണത്തിനുള്ള രേഖകൾ ഹാജരാക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ രേഖകളൊന്നും ഹാജരാക്കാൻ തയാറാകാതെ വന്നതോടെയാണ് ഇന്നലെ നിർമാണങ്ങൾ പൊളിച്ചത്. സ്പെഷൽ റവന്യു തഹസിൽദാർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് നടപടികളെടുത്തത്.
വണ്ടിയെത്തി, പണി തുടങ്ങി
യാത്ര ചെയ്യാൻ വാഹനം ലഭിച്ചതോടെ 3 വർഷമായി പ്രവർത്തനരഹിതമായിരുന്ന ദേവികുളത്തെ സ്പെഷൽ റവന്യു ഓഫിസിലെ ഉദ്യോഗസ്ഥർ കർമനിരതരായി. രണ്ടു ദിവസം മുൻപാണ് കരാർ അടിസ്ഥാനത്തിൽ സ്പെഷൽ ഓഫിസിലേക്ക് വാഹനം ലഭിച്ചത്. യാത്ര ചെയ്യാൻ വാഹനം ലഭിച്ചതോടെയാണ് ജീവനക്കാർ ഒഴിപ്പിക്കൽ നടപടികളാരംഭിച്ചത്. സ്പെഷൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘത്തിന് സഞ്ചരിക്കാനായി നൽകിയിരുന്ന ജീപ്പ് 2022 ജനുവരിയിലാണ് കട്ടപ്പുറത്തായത്.
വാഹന സൗകര്യമില്ലാതായതോടെ ഉദ്യോഗസ്ഥർക്ക് പരിശോധനകൾ നടത്താൻ കഴിയാത്തതുമൂലം സ്പെഷൽ ഓഫിസിന്റെ പ്രവർത്തനം 2022 ജനുവരി മുതൽ നിലച്ചുകിടക്കുകയായിരുന്നു. സ്പെഷൽ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പരിശോധനകളില്ലാതായതോടെ മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായിരുന്നു.