കൗൺസിൽ തീരുമാനങ്ങൾ ‘അട്ടിമറിച്ചു’നഗരസഭാ ചെയർപഴ്സൻ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരമില്ല
തൊടുപുഴ ∙ വാർഷിക പദ്ധതി ഭേദഗതിയിൽ കൗൺസിൽ തീരുമാനിച്ച ചില പ്രോജക്ടുകൾ ഒഴിവാക്കുകയും കൗൺസിൽ തീരുമാനിക്കാത്ത ചില പ്രോജക്ടുകൾ ഉൾപ്പെടുത്തുകയും ചെയ്ത് നഗരസഭാ ചെയർപഴ്സൻ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് (ഡിപിസി) സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം കിട്ടിയില്ല. എൽഡിഎഫ് കൗൺസിലർ ആർ.ഹരിയുടെയും യുഡിഎഫിലെ കോൺഗ്രസ്,

തൊടുപുഴ ∙ വാർഷിക പദ്ധതി ഭേദഗതിയിൽ കൗൺസിൽ തീരുമാനിച്ച ചില പ്രോജക്ടുകൾ ഒഴിവാക്കുകയും കൗൺസിൽ തീരുമാനിക്കാത്ത ചില പ്രോജക്ടുകൾ ഉൾപ്പെടുത്തുകയും ചെയ്ത് നഗരസഭാ ചെയർപഴ്സൻ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് (ഡിപിസി) സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം കിട്ടിയില്ല. എൽഡിഎഫ് കൗൺസിലർ ആർ.ഹരിയുടെയും യുഡിഎഫിലെ കോൺഗ്രസ്, കേരളകോൺഗ്രസ് കൗൺസിലർമാരുടെയും പരാതിയെ തുടർന്നാണ് ഡിപിസി അംഗീകാരം നൽകാതെ മാറ്റിവച്ചത്. ഇക്കഴിഞ്ഞ 11ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിന്റെ നാലാം നമ്പർ അജൻഡയിലെ തീരുമാനങ്ങളാണ് മാറ്റിമറിക്കാൻ ശ്രമിച്ചത്.
നടത്തിയ തിരിമറികൾ
∙ നഗരസഭയിലെ സ്വന്തമായി കെട്ടിടമില്ലാത്ത 30, 33 വാർഡുകളിലെ അങ്കണവാടികളുടെ നിർമാണത്തിന് 10 ലക്ഷം രൂപ വീതം വകയിരുത്താനും, ഇത് ബഹുവർഷ പദ്ധതി ആക്കുന്നതിനും കൗൺസിൽ എടുത്ത തീരുമാനം മിനിറ്റ്സിൽ ഉൾപ്പെടുത്താതെ ചെയർപഴ്സൻ ഒഴിവാക്കി.
∙ നഗരസഭ ഹാപ്പിനസ് പാർക്ക് എന്ന പദ്ധതി നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതായിരുന്നിട്ടും ഈ പദ്ധതിക്ക് വകയിരുത്തിയിരുന്ന 4 ലക്ഷം രൂപ ചെയർപഴ്സൻ സ്വന്തം വാർഡിലെ പ്രവർത്തനങ്ങൾക്ക് കൗൺസിൽ അനുമതി ഇല്ലാതെ വക മാറ്റി.
∙ വെങ്ങല്ലൂരിൽ നഗരസഭാ വക സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിന് വകയിരുത്തിയിരുന്ന തുകയും കൗൺസിൽ അനുമതി ഇല്ലാതെ മാറ്റി.
സ്വന്തം പാർട്ടി തന്നെ എതിരായി
ചെയർപഴ്സനും നഗരസഭാ സെക്രട്ടറിക്കും കൗൺസിലർമാർ പരാതി നൽകിയെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം തീരുമാനങ്ങൾ ഡിപിസിക്ക് അയയ്ക്കാൻ ചെയർപഴ്സൻ പ്ലാനിങ് വിഭാഗത്തിന് നിർദേശം നൽകുകയാണ് ചെയ്തത്. ഈ വിഷയം ചൂണ്ടിക്കാണിച്ച് നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ കെ.ദീപക്, മുനിസിപ്പൽ കൗൺസിലർമാരായ എൽഡിഎഫ് കൗൺസിലർ ആർ.ഹരി, മുൻ ചെയർമാൻ സനീഷ് ജോർജ്, യുഡിഎഫ് കൗൺസിലർമാരായ ജോസഫ് ജോൺ, ഷീജ ഷാഹുൽ ഹമീദ്, സനു കൃഷ്ണൻ, നീനു പ്രശാന്ത്, നിസ സക്കീർ, രാജി അജേഷ്, ജോർജ് ജോൺ എന്നിവർ കലക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ പ്ലാനിങ് ഓഫിസർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന പ്ലാനിങ് കമ്മിറ്റി പദ്ധതി അന്വേഷണ വിധേയമാക്കണമെന്ന് തീരുമാനിച്ചത്.