കാട്ടനകൾക്കു നടുവിൽ വീട്; കുഞ്ഞുമക്കളെ ചേർത്തുപിടിച്ച് കുഞ്ഞുകുട്ടി
ചിന്നക്കനാൽ∙ ചൂണ്ടലിൽ ‘നാടിന്റെ ശബ്ദം’ പരിപാടിക്കായി ഒത്തുകൂടിയവർ ഒരാവശ്യം ഉന്നയിച്ചു. തങ്ങളുടെ കൃഷിയിടം നേരിൽ കാണണം. ജീപ്പ് മാത്രം പോകുന്ന വഴിയെ അവിടെ എത്തിയപ്പോൾ കാണുന്നത് ആനക്കൂട്ടം തകർത്തെറിഞ്ഞ ഏലത്തോട്ടങ്ങളാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് റീപ്ലാന്റ് ചെയ്ത തോട്ടങ്ങൾ 13 കാട്ടാനകളുടെ കൂട്ടമാണ് തകർത്തത്.
ചിന്നക്കനാൽ∙ ചൂണ്ടലിൽ ‘നാടിന്റെ ശബ്ദം’ പരിപാടിക്കായി ഒത്തുകൂടിയവർ ഒരാവശ്യം ഉന്നയിച്ചു. തങ്ങളുടെ കൃഷിയിടം നേരിൽ കാണണം. ജീപ്പ് മാത്രം പോകുന്ന വഴിയെ അവിടെ എത്തിയപ്പോൾ കാണുന്നത് ആനക്കൂട്ടം തകർത്തെറിഞ്ഞ ഏലത്തോട്ടങ്ങളാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് റീപ്ലാന്റ് ചെയ്ത തോട്ടങ്ങൾ 13 കാട്ടാനകളുടെ കൂട്ടമാണ് തകർത്തത്.
ചിന്നക്കനാൽ∙ ചൂണ്ടലിൽ ‘നാടിന്റെ ശബ്ദം’ പരിപാടിക്കായി ഒത്തുകൂടിയവർ ഒരാവശ്യം ഉന്നയിച്ചു. തങ്ങളുടെ കൃഷിയിടം നേരിൽ കാണണം. ജീപ്പ് മാത്രം പോകുന്ന വഴിയെ അവിടെ എത്തിയപ്പോൾ കാണുന്നത് ആനക്കൂട്ടം തകർത്തെറിഞ്ഞ ഏലത്തോട്ടങ്ങളാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് റീപ്ലാന്റ് ചെയ്ത തോട്ടങ്ങൾ 13 കാട്ടാനകളുടെ കൂട്ടമാണ് തകർത്തത്.
ചിന്നക്കനാൽ∙ ചൂണ്ടലിൽ ‘നാടിന്റെ ശബ്ദം’ പരിപാടിക്കായി ഒത്തുകൂടിയവർ ഒരാവശ്യം ഉന്നയിച്ചു. തങ്ങളുടെ കൃഷിയിടം നേരിൽ കാണണം. ജീപ്പ് മാത്രം പോകുന്ന വഴിയെ അവിടെ എത്തിയപ്പോൾ കാണുന്നത് ആനക്കൂട്ടം തകർത്തെറിഞ്ഞ ഏലത്തോട്ടങ്ങളാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് റീപ്ലാന്റ് ചെയ്ത തോട്ടങ്ങൾ 13 കാട്ടാനകളുടെ കൂട്ടമാണ് തകർത്തത്. കുട്ടിയാനകൾ തോട്ടങ്ങളിൽ ദിവസങ്ങൾ തങ്ങി കളിക്കുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അന്നം മുടങ്ങുകയാണ്. മുന്നോട്ട് എന്തു ചെയ്യണമെന്നറിയില്ലാതെ വഴിമുട്ടി നിൽക്കുകയാണ് കർഷകർ. ഇതിനിടെ ജീൻസ് എന്ന കർഷകന്റെ ഫോണിൽ അറിയിപ്പ് ലഭിച്ചു. ‘കാട്ടാനക്കൂട്ടം ചൂണ്ടൽ ലക്ഷ്യമാക്കി നടന്നുതുടങ്ങി. സുരക്ഷിത ഇടങ്ങളിലേക്ക് മാറുക.’ കാട്ടാനകൾ ബാക്കി വച്ചിരിക്കുന്ന ഏലത്തൈകളിൽ ഒന്നൂടെ നോക്കി എല്ലാവരും തിരികെ നടന്നു.
തകർന്നത് ഭാവി !
കഴിഞ്ഞ 3 ആഴ്ചയ്ക്കിടെ പ്രദേശത്ത് 100 ഏക്കറിനു മുകളിൽ കൃഷി കാട്ടാനക്കൂട്ടം തകർത്തു. വിളവെടുപ്പിന് തയാറായി നിൽക്കുന്ന തോട്ടങ്ങളാണ് കാട്ടാനക്കലിയിൽ ഇല്ലാതായത്. കഴിഞ്ഞ വർഷം കിലോയ്ക്ക് 1000 രൂപയിൽ താഴെയായിരുന്നു വിലയെങ്കിൽ നിലവിൽ 3000 രൂപയ്ക്കടുത്താണ്. വില കയറിയപ്പോൾ തങ്ങളുടെ കഷ്ടതകൾ മാറിയെന്ന് കരുതിയിരിക്കെയാണ് കാട്ടാനകൾ തോട്ടങ്ങൾ കീഴടക്കിയത്. ചൂണ്ടൽ സ്വദേശി അഴകരശൻ ഒരിക്കൽ ആന തകർത്ത തോട്ടം റീപ്ലാന്റ് ചെയ്തു. 10 ലക്ഷം രൂപ മുടക്കിയാണ് 5 ഏക്കർ റീപ്ലാന്റ് ചെയ്തത്. ഇതിന്റെ പാതിയും കാട്ടാനകൾ നശിപ്പിച്ചു. ഏലയ്ക്ക ഉപേക്ഷിച്ച് കപ്പ ഇട്ടാൽ അതും കളയുമെന്ന് ജനങ്ങൾ പറയുന്നു.
കാട്ടനകൾക്കു നടുവിൽ വീട്; കുഞ്ഞുമക്കളെ ചേർത്തുപിടിച്ച് കുഞ്ഞുകുട്ടി
കാട്ടാനകൾ നശിപ്പിച്ച തോട്ടങ്ങളുടെ തൊട്ടടുത്താണ് കുഞ്ഞുകുട്ടി എന്നറിയപ്പെടുന്ന കെ.ഡി.ദേവസ്യയുടെ വീട്. ഒൻപതും പത്തും വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ വീട്ടിൽ ഇരിക്കുമ്പോഴാണ് കാട്ടാനക്കൂട്ടം വീടിനു നേരെ പാഞ്ഞടുത്തത്. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് പടക്കം എറിഞ്ഞാണ് ഈ 74കാരൻ ആനക്കൂട്ടത്തെ തുരത്തിയത്. ആകെ 70 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. ഇവിടുത്തെ ഏലയ്ക്ക വിറ്റു ലഭിക്കുന്നതാണ് ഏക വരുമാനം. ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന തൈകൾ മാത്രമാണ്. മൂന്നര ലക്ഷം രൂപ ലോണിന്റെ അടുത്ത അടവിന് പണം എങ്ങനെ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കുഞ്ഞുകുട്ടി.
പാട്ടത്തിനെടുത്തതും തകർന്നു
2 വർഷം മുൻപാണ് മുരുകൻ 10 ലക്ഷം രൂപ മുടക്കി ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഏലക്കൃഷി ചെയ്തത്. 2 ലക്ഷം രൂപ മുടക്കി പണിതാണ് കൃഷി നടത്തിയത്. ഒരാഴ്ച മുൻപ് 13 ആനകൾ തോട്ടത്തിൽ കയറി. 2 ദിവസം ആ തോട്ടത്തിൽ തന്നെ ആനക്കൂട്ടം നിലയുറപ്പിച്ചു. ആനകൾ തോട്ടം വിടുമ്പോൾ ഒരു തൈ പോലും അവശേഷിച്ചിരുന്നില്ല. വരുമാനമാർഗം നിലച്ചതോടെ കൂലിപ്പണിക്ക് പോയി തുടങ്ങി. പക്ഷേ തോട്ടങ്ങളിൽ ആന എത്തുന്നതിനാൽ പണിയും നടക്കുന്നില്ല. മുരുകന്റെ അവസ്ഥ തന്നെയാണ് പ്രദേശത്തെ കൂലിപ്പണിക്കാർക്കും. രാവിലെ പണിക്ക് പോയാലും ആനക്കൂട്ടം വരുമ്പോൾ ഓട്ടമാണ്. ആന ആക്രമിച്ച് തൊഴിലാളികൾക്ക് പരുക്കേൽക്കുമെന്ന് ഭയന്ന് തോട്ടം ഉടമകൾ ഇപ്പോൾ ആരെയും പണിക്ക് വിളിക്കാറില്ല.
നാശം കണ്ട് തകർന്ന് ശക്തിവേൽ
കാട്ടാനയ്ക്ക് മുൻപിൽ ജീവിതം വഴിമുട്ടി ശക്തിവേലും കുടുംബവും.കാട്ടാനക്കൂട്ടം ആകെയുള്ള 2 ഏക്കർ കൃഷിയിടത്തിലെ ഏലം കൃഷി മുച്ചൂടും നശിപ്പിച്ചതോടെ ചൂണ്ടൽ സ്വദേശി ശക്തിവേലും കുടുംബവും ജീവിത യാഥാർഥ്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്. ഏലം കൃഷി ചെയ്താണ് 3 മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടു ചെലവുകളും മുന്നോട്ടു കൊണ്ടുപോയിരുന്നത്. 13 കാട്ടാനകൾ ശക്തിവേലിന്റെ കൺമുൻപിൽ വച്ചാണ് വിളവെടുക്കാറായ ഏല ചെടികൾ ചവിട്ടി മെതിച്ചത്. നിസഹായനായി നിന്ന് കരയാൻ മാത്രമേ ശക്തിവേലിന് കഴിഞ്ഞുള്ളൂ. പട്ടിണിയില്ലാതെ മക്കളെ വളർത്താനും കുടുംബം മുന്നോട്ടു കൊണ്ടുപോകാനും ഇപ്പോൾ കൂലിപ്പണിക്ക് പോവുകയാണ് ശക്തിവേലും ഭാര്യ ലക്ഷ്മിയും.
റോഡ് തടയും; സമരത്തിലേക്ക്
കാട്ടാനശല്യം തുടരുന്ന സാഹചര്യത്തിൽ വനം വകുപ്പ് ആനകളെ കാടു കടത്തുന്നതുൾപ്പെടെയുള്ള നടപടികൾ എടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടയുമെന്ന് കർഷകർ പറയുന്നു. കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ജനവാസ മേഖലകൾക്കും കൃഷിയിടങ്ങൾക്കും ചുറ്റും ഹാങ്ങിങ് ഫെൻസിങ് വേണമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ യുഎൻഡിപി സഹായത്തോടെ പന്തടിക്കളത്ത് 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചിരുന്നു.
കാട്ടാന ശല്യം രൂക്ഷമായ മറ്റ് ജനവാസ മേഖലകളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് രണ്ട് കോടിയിൽ അധികം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തൂണുകളിലുള്ള ഫെൻസിങ് കാട്ടാനകൾ സ്ഥിരമായി തകർക്കുന്നത് കൊണ്ടാണ് ഹാങ്ങിങ് ഫെൻസിങ് എന്ന ആശയം വനംവകുപ്പ് മുന്നോട്ടു വച്ചത്. പക്ഷേ ഇതിനായി അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് നാട്ടുകാർ പറയുന്നു.
ചിന്നക്കനാൽ ഉൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിൽ ഡീൻ കുര്യാക്കോസ് എംപി പ്രതികരിക്കുന്നു
Q വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടോ ?
A ജില്ലയിൽ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കൃത്യമായ പദ്ധതികൾ വനം വകുപ്പിന്റെ പക്കൽ ഇല്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് കൃത്യമായ ഡേറ്റ വനം വകുപ്പിന്റെ പക്കലുണ്ട്. പ്രദേശാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് വനം വകുപ്പ് ഫണ്ട് വകയിരുത്തണം. ആർആർടിയുടെ പ്രവർത്തനം നിലവിൽ കാര്യക്ഷമമല്ലെന്നതിനു തെളിവാണ് നിലവിലെ സാഹചര്യം.
Q പ്രദേശങ്ങളിലെ കൃഷി ഉൾപ്പെടെ തകർന്ന സാഹചര്യമാണ് നിലവിൽ. എന്താണ് പരിഹാരം ?
A ശാന്തൻപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ ഫെൻസിങ് നിർമിക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ ചെറുകിട കർഷകരുടെ കൈവശ ഭൂമിയിൽ ഫെൻസിങ് നിർമിക്കണം. വൻകിട കയ്യേറ്റക്കാരെ മാത്രം മാറ്റി നിർത്തിയാൽ മതി.
Q എംപി എന്ന നിലയിൽ എന്ത് ചെയ്യും ?
A കുട്ടിക്കാനം, പീരുമേട് പ്രദേശങ്ങൾക്കായി 22.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ 620 കോടി രൂപ കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. അത് എത്രയും വേഗം അനുവദിക്കാൻ സമ്മർദം ചെയ്യും. വന്യമൃഗ ശല്യത്തിന്റെ പരിഹാരത്തിനായി എംപി ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോടു പറഞ്ഞതാണ്. അതു തുടരും.