ഇടുക്കി, ചെറുതോണി അണക്കെട്ട്: സന്ദർശനാനുമതി മേയ് 31 വരെ നീട്ടി
Mail This Article
×
ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി അടുത്ത വർഷം മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ സാങ്കേതിക പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണു പ്രവേശനത്തിനും ബഗ്ഗി കാർ യാത്രയ്ക്കുമായി ടിക്കറ്റ് നിരക്ക്. പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെയാണു പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിൽ ഹൈഡൽ ടൂറിസം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് എടുക്കാം.
English Summary:
Great news for travelers! Entry permits for the Idukki and Cheruthoni Dams have been extended till May 31, 2025. Visitors can enjoy breathtaking views and buggy car rides by booking tickets online or at the Cheruthoni Dam entrance. Public entry will be restricted on Wednesdays for technical inspections.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.