അറ്റകുറ്റപ്പണി നടത്തിയിട്ട് 10 വർഷം; ഈ റോഡിന്റെ കാര്യം കഷ്ടമാണ്
തൊടുപുഴ ∙ മൂവാറ്റുപുഴ – തേനി നിർദിഷ്ട സംസ്ഥാനപാതയിലെ പെരുമാങ്കണ്ടം മുതൽ പാറമട വരെയുള്ള 30 കിലോമീറ്റർ റോഡ് തകർന്നത് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് പത്തു വർഷത്തോളമായി. നിലവിൽ ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിന്റെ ഭൂരിഭാഗവും ടാർ ഇളകിപ്പോയി.

തൊടുപുഴ ∙ മൂവാറ്റുപുഴ – തേനി നിർദിഷ്ട സംസ്ഥാനപാതയിലെ പെരുമാങ്കണ്ടം മുതൽ പാറമട വരെയുള്ള 30 കിലോമീറ്റർ റോഡ് തകർന്നത് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് പത്തു വർഷത്തോളമായി. നിലവിൽ ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിന്റെ ഭൂരിഭാഗവും ടാർ ഇളകിപ്പോയി. ഇത് ഇരുചക്രവാഹനങ്ങൾക്ക് ഏറെ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്.
രണ്ടാർകര, ആയവന, കല്ലൂർകാട്, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന റോഡിലൂടെ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്.
മഴയത്ത് ഈ കുഴികളിൽ വെള്ളം നിറയുന്നതോടെ അപകടസാധ്യത വർധിക്കാനും കാരണമാകുന്നു. ഈ കുഴികൾ ഗർത്തങ്ങൾ ആകുമ്പോൾ അധികൃതർ താൽക്കാലികമായി കുഴികൾ മാത്രം അടച്ചുപോകുകയാണ് പതിവ്. എന്നാൽ ഇങ്ങനെ കുഴികൾ അടയ്ക്കുന്നതിന്റെ കാലാവധി മിനിമം രണ്ടാഴ്ചത്തേക്കു മാത്രമാണെന്നു നാട്ടുകാർ പറയുന്നു.
കൂടാതെ റോഡിനു വീതി തീരെ കുറവായതിനാൽ എതിരെ രണ്ടു വാഹനങ്ങൾ വന്നാൽ കടന്നുപോകാനും വലിയ കഷ്ടമാണ്. ഇതോടൊപ്പം ഇരുഭാഗത്തും പുല്ലുകൾ വളർന്ന് കാടുപിടിച്ചുകിടക്കുന്നതിനാൽ റോഡിന്റെ വീതി ഒന്നുകൂടി കുറഞ്ഞ അവസ്ഥയാണ്. ഇത് വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. അതിനാൽ ഗതാഗതം സുഗമമാക്കാൻ അടിയന്തരമായി റോഡ് നവീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.