പരാതികൾക്ക് ഒരു വിലയുമില്ലേ? പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപത്തെ കുഴികൾ മൂടാൻ നടപടിയില്ല
മൂന്നാർ ∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ദേശീയപാതയിൽപെട്ട പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപത്താണ് രണ്ടിടങ്ങളിലായി ഒന്നര വർഷമായി വൻകുഴികളായി കിടക്കുന്നത്. ലക്ഷ്മി എസ്റ്റേറ്റിലെ പഴയ മൂന്നാർ ഡിവിഷനിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയിലെ രണ്ടു ഭാഗങ്ങളിലാണ്

മൂന്നാർ ∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ദേശീയപാതയിൽപെട്ട പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപത്താണ് രണ്ടിടങ്ങളിലായി ഒന്നര വർഷമായി വൻകുഴികളായി കിടക്കുന്നത്. ലക്ഷ്മി എസ്റ്റേറ്റിലെ പഴയ മൂന്നാർ ഡിവിഷനിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയിലെ രണ്ടു ഭാഗങ്ങളിലാണ് വന്നുപതിക്കുന്നത്. വർഷത്തിൽ മുഴുവൻ ദിവസവും ഈ ഭാഗത്ത് നീരൊഴുക്ക് പതിവായതിനാൽ ദേശീയപാത അധികൃതർ 10 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തെങ്കിലും ഇവ തകർന്നാണ് വൻ കുഴികൾ രൂപപ്പെട്ടത്.
ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അറിയാതെയെത്തുന്ന വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപെടുന്നത്. കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വാഹന ഉടമകളും ഒട്ടേറെ പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.