ഓർമകളുമായി വിശ്രമത്തിലാണ്, ഈ ചുമടുതാങ്ങി
തൊടുപുഴ ∙ നഗരസഭാ പാർക്കിലേക്കുള്ള ഗേറ്റ് കടന്ന് ഇടതുവശത്ത് ഏകദേശം 5 – 6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള 2 കല്ലുകൾക്കു മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ലിൽ (ചുമടുതാങ്ങി) ‘പീടികപ്പറമ്പൽ കറപ്പപ്പിള്ള’ എന്ന് എഴുതിയിരുക്കുന്നത് കാണാം. ഇതാരാണെന്നാണ് കാണുന്നവരുടെയെല്ലാം ചോദ്യം. പേരു വന്ന കഥയിങ്ങനെയാണ്.

തൊടുപുഴ ∙ നഗരസഭാ പാർക്കിലേക്കുള്ള ഗേറ്റ് കടന്ന് ഇടതുവശത്ത് ഏകദേശം 5 – 6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള 2 കല്ലുകൾക്കു മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ലിൽ (ചുമടുതാങ്ങി) ‘പീടികപ്പറമ്പൽ കറപ്പപ്പിള്ള’ എന്ന് എഴുതിയിരുക്കുന്നത് കാണാം. ഇതാരാണെന്നാണ് കാണുന്നവരുടെയെല്ലാം ചോദ്യം. പേരു വന്ന കഥയിങ്ങനെയാണ്. തൊടുപുഴയിലെ പിടീകപ്പറമ്പിൽ വീട്ടിൽ കോൺട്രാക്ടർ ആയിരുന്ന കറപ്പപ്പിള്ള നാരായണപ്പിള്ള 1930– 40 കാലത്താണ് സ്വന്തം ചെലവിൽ ജനങ്ങൾക്ക് ആശ്രയമായി ഗവ. ബോയ്സ് ഹൈസ്കൂളിനു മുന്നിലാണ് ആദ്യമായി ചുമടുതാങ്ങി സ്ഥാപിച്ചത്.
ഉടുമ്പന്നൂർ, മൂപാല, വണ്ണപ്പുറം, പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് എന്നിവിടങ്ങളിലേക്കെല്ലാം തലച്ചുമടുമേന്തി കാൽനടയായി പോയിരുന്നവർക്കു പരസഹായമില്ലാതെ ചുമട് ഇറക്കിവച്ച് വിശ്രമിക്കുകയായിരുന്നു ഉദ്ദേശ്യം. ശുദ്ധജലം വയ്ക്കുന്നതിന് അന്ന് 3 അടി പൊക്കത്തിൽ കല്ല് കൊണ്ട് നിർമിച്ച കലവും കൂട്ടിനുണ്ടായിരുന്നു. നാട്ടിൽ വണ്ടിയിറങ്ങി തുടങ്ങിയതോടെ ചുമടുതാങ്ങിക്ക് പണിയില്ലാതായി. മണ്ണിനടിയിലായ ചുമടുതാങ്ങിയെ നഗരസഭയും മർച്ചന്റ്സ് അസോസിയേഷനും ചേർന്നാണ് 2010ൽ പാർക്കിൽ സ്ഥാപിച്ചത്.
നഗരസഭ സ്ഥിരസമിതി അധ്യക്ഷനായിരുന്ന എ.എം.ഹാരിദ്, മർച്ചന്റ്സ് അസോസിയേഷൻ അംഗമായിരുന്ന സാലി എസ്.മുഹമ്മദ്, കറപ്പപ്പിള്ളയുടെ പേരക്കുട്ടിയായ പീടികപ്പറമ്പിൽ അനിൽകുമാർ എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്.