കമ്പംമെട്ടിൽ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനം തുടങ്ങി
നെടുങ്കണ്ടം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കമ്പംമെട്ടിൽ മോട്ടർ വാഹനവകുപ്പിന്റെ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിൽ വർഷങ്ങളായി താൽക്കാലിക ആർടിഒ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും

നെടുങ്കണ്ടം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കമ്പംമെട്ടിൽ മോട്ടർ വാഹനവകുപ്പിന്റെ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിൽ വർഷങ്ങളായി താൽക്കാലിക ആർടിഒ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നില്ല. ചെക്ക് പോസ്റ്റ് നിർമാണം ആരംഭിച്ച ശേഷമാണ് കഴിഞ്ഞ വർഷം വകുപ്പ് പിന്മാറിയത്. ഇതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെതുൾപ്പെടെ ഒട്ടേറെ പരാതികളുമുണ്ടായി.
തുടർന്ന് ഇടുക്കി ആർടിഒ ഓഫിസിൽ നിന്നു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ചെക്ക് പോസ്റ്റ് തുറന്നത്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ പെർമിറ്റ്, ടാക്സ്, സെസ് തുടങ്ങിയവ പരിശോധിക്കാനും ഇവ ഒടുക്കാത്തവരിൽ നിന്നു പിഴ ഈടാക്കാനും കമ്പംമെട്ടിലെ താൽക്കാലിക ചെക്പോസ്റ്റിൽ സാധിക്കും. ഇതുവഴി കോടികളുടെ വരുമാനമാണ് സർക്കാർ ഖജനാവിലെത്തുന്നത്.