ADVERTISEMENT

നെടുങ്കണ്ടം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കമ്പംമെട്ടിൽ മോട്ടർ വാഹനവകുപ്പിന്റെ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിൽ വർഷങ്ങളായി താൽക്കാലിക ആർടിഒ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നില്ല. ചെക്ക് പോസ്റ്റ് നിർമാണം ആരംഭിച്ച ശേഷമാണ് കഴിഞ്ഞ വർഷം വകുപ്പ് പിന്മാറിയത്. ഇതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെതുൾപ്പെടെ ഒട്ടേറെ പരാതികളുമുണ്ടായി. 

തുടർന്ന് ഇടുക്കി ആർടിഒ ഓഫിസിൽ നിന്നു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ചെക്ക് പോസ്റ്റ് തുറന്നത്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ പെർമിറ്റ്, ടാക്സ്, സെസ് തുടങ്ങിയവ പരിശോധിക്കാനും ഇവ ഒടുക്കാത്തവരിൽ നിന്നു പിഴ ഈടാക്കാനും കമ്പംമെട്ടിലെ താൽക്കാലിക ചെക്പോസ്റ്റിൽ സാധിക്കും. ഇതുവഴി കോടികളുടെ വരുമാനമാണ് സർക്കാർ ഖജനാവിലെത്തുന്നത്.

English Summary:

Planning your Sabarimala pilgrimage? Be aware of the new temporary Motor Vehicle Department check post at Kambammetu. This post provides information on vehicle inspections and important travel guidelines for a smooth journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com