റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് ആനയുടെ പല്ലും തോക്കുകളും പിടികൂടി
Mail This Article
×
മൂലമറ്റം ∙ റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് ആനയുടെ പല്ലും തോക്കുകളും വനംവകുപ്പ് പിടിച്ചെടുത്തു. അറക്കുളം കള്ളിക്കാട്ടിൽ ഈപ്പച്ചന്റെ (59) വീട്ടിൽ നിന്നാണ് 3 തോക്കുകളും ആനയുടെ പല്ലും പിടികൂടിയത്. തൊടുപുഴ ഫ്ലയിങ് സ്ക്വാഡും തൊടുപുഴ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തിയത്.
പിടികൂടിയത് എയർഗണ്ണുകളും എയർ പിസ്റ്റളുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റേഞ്ചർ മനു കെ.നായർ, സുരേഷ് കുമാർ, ജോസഫ് വർഗീസ്, വി.ആർ.അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
English Summary:
In a shocking discovery, the Forest Department raided the home of a retired teacher, uncovering a stash of ivory and guns. The find points to a possible connection to the illegal wildlife trade, prompting further investigation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.