കോലാഹലമേട്ടിൽ കയ്യേറ്റഭൂമി ഒഴിപ്പിച്ചു
കൂട്ടിക്കൽ ∙ വില്ലേജ് അതിർത്തിയിൽ കോലാഹലമേട് ഭാഗത്ത് അഞ്ച് ഏക്കറോളം കയ്യേറ്റഭൂമി ഒഴിപ്പിച്ചു. ഇടുക്കി ജില്ലയിലെ ഈ പ്രദേശം കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജിലാണ് ഉൾപ്പെടുന്നത്. വിനോദസഞ്ചാരത്തിന്റെ മറവിൽ ഒട്ടേറെ കയ്യേറ്റങ്ങളാണു നാളുകളായി ഈ പ്രദേശത്ത് നടക്കുന്നത്. പരാതികളെ തുടർന്ന് നടത്തിയ

കൂട്ടിക്കൽ ∙ വില്ലേജ് അതിർത്തിയിൽ കോലാഹലമേട് ഭാഗത്ത് അഞ്ച് ഏക്കറോളം കയ്യേറ്റഭൂമി ഒഴിപ്പിച്ചു. ഇടുക്കി ജില്ലയിലെ ഈ പ്രദേശം കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജിലാണ് ഉൾപ്പെടുന്നത്. വിനോദസഞ്ചാരത്തിന്റെ മറവിൽ ഒട്ടേറെ കയ്യേറ്റങ്ങളാണു നാളുകളായി ഈ പ്രദേശത്ത് നടക്കുന്നത്. പരാതികളെ തുടർന്ന് നടത്തിയ പരിശോധനകളിൽ റീസർവേ ആറ്, ഒൻപത് നമ്പറുകളിൽ ഉൾപ്പെട്ട 5 ഏക്കറോളം ഭൂമി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി അധികൃതർ തിരിച്ചുപിടിച്ചു. ‘സർക്കാർ വക ഭൂമി ’ എന്ന ബോർഡും സ്ഥാപിച്ചു.
റവന്യു, പൊലീസ് അധികൃതരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നടപടി. തഹസിൽദാർ കെ.എം.ജോസുകുട്ടി, ഭൂരേഖ തഹസിൽദാർ പി.എസ്.സുനിൽ കുമാർ, മുണ്ടക്കയം എസ്എച്ച്ഒ എം.ആർ.രാകേഷ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ജോജോ വി.സെബാസ്റ്റ്യൻ, വില്ലേജ് ഓഫിസർ ഷിധ ഭാസ്കർ, താലൂക്ക് സർവേയർ അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.