മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കി; വ്യാപക പ്രതിഷേധം
രാജകുമാരി ∙ ഇടുക്കി ജില്ലയിൽ നിന്ന് ഇതര ജില്ലകളിലേക്ക് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ വ്യാപക പ്രതിഷേധം.ഉദ്യോഗസ്ഥരും വിദ്യാർഥികളും രോഗികളുമെല്ലാം ഇതോടെ ബുദ്ധിമുട്ടിലായി. നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാജകുമാരി ∙ ഇടുക്കി ജില്ലയിൽ നിന്ന് ഇതര ജില്ലകളിലേക്ക് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ വ്യാപക പ്രതിഷേധം. ഉദ്യോഗസ്ഥരും വിദ്യാർഥികളും രോഗികളുമെല്ലാം ഇതോടെ ബുദ്ധിമുട്ടിലായി. നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാജാക്കാട് ചെമ്മണ്ണാർ - ചാങ്ങനാശേരി, ഉടുമ്പൻചോല - കോട്ടയം - ചെമ്മണ്ണാർ, കോട്ടയം - നെടുങ്കണ്ടം, കോട്ടയം - രാജാക്കാട്, കോട്ടയം - സേനാപതി - വട്ടപ്പാറ, കട്ടപ്പന - മുവാറ്റുപുഴ, നെടുങ്കണ്ടം - കണ്ണൂർ, ശാന്തൻപാറ - വടക്കഞ്ചേരി എന്നീ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ബസുകളാണ് മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിയത്.
ഈ സർവീസുകൾ നിർത്തിയതോടെ മേലെചെമ്മണ്ണാർ, ചെമ്മണ്ണാർ, സേനാപതി, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ തുടങ്ങിയ മേഖലകളിലെ യാത്രാ ക്ലേശവും രൂക്ഷമായി. സ്വകാര്യ ബസുകളെ സഹായിക്കാനാണ് മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കിയതെന്ന് ആരോപണമുണ്ട്.