ചേർത്തു നിർത്താം, അവരും പറക്കട്ടെ പട്ടം പോലെ...; ആംഗ്യ ഭാഷ പഠിപ്പിക്കുന്ന ക്യാംപിനു തുടക്കം
തൊടുപുഴ∙ സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കുന്ന പരിശീലനവുമായി കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ദ്വിദിന ഉപജില്ലാ ക്യാംപുകൾ തുടങ്ങി. പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്’

തൊടുപുഴ∙ സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കുന്ന പരിശീലനവുമായി കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ദ്വിദിന ഉപജില്ലാ ക്യാംപുകൾ തുടങ്ങി. പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യുനിസെഫ് സഹായത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ആംഗ്യഭാഷ പഠിക്കാൻ മാത്രമല്ല, സംസാര– കേൾവി വൈകല്യമുള്ള കുട്ടികളോട് സംവദിക്കാൻ പ്രാപ്തമാക്കും വിധമാണ് മൊഡ്യൂൾ. ജില്ലയിൽ 100 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 7559 അംഗങ്ങളുള്ളതിൽ സ്കൂൾതല ക്യാംപുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 550 കുട്ടികൾ ഉപജില്ലാ ക്യാംപുകളിൽ പങ്കെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാംപുകൾ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാംപിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 52 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാ ക്യാംപിലേക്ക് തിരഞ്ഞെടുക്കും.