എങ്ങോട്ടാണീ പാച്ചിൽ?; തൊടുപുഴ നഗരത്തിൽ മാത്രം ഈ വർഷം 25 അപകടങ്ങൾ
തൊടുപുഴ ∙ പരിശോധന, പിഴ ചുമത്തൽ, ബോധവൽക്കരണ ക്ലാസ് എന്നിവ ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും നഗരത്തിൽ അപകടങ്ങൾക്കു കുറവില്ലെന്നു കണക്കുകൾ. തൊടുപുഴ നഗരത്തിൽ മാത്രം ഈ വർഷം 25 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 2 ജീവൻ പൊലിയുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ

തൊടുപുഴ ∙ പരിശോധന, പിഴ ചുമത്തൽ, ബോധവൽക്കരണ ക്ലാസ് എന്നിവ ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും നഗരത്തിൽ അപകടങ്ങൾക്കു കുറവില്ലെന്നു കണക്കുകൾ. തൊടുപുഴ നഗരത്തിൽ മാത്രം ഈ വർഷം 25 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 2 ജീവൻ പൊലിയുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ കൂടുതലെന്ന് അധികൃതർ പറയുന്നു. അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ബോധവൽക്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതോടൊപ്പം നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി കൂടുതൽ ശക്തമാക്കിയാൽ മാത്രമേ അപകടങ്ങളുടെ തോത് കുറയ്ക്കാൻ സാധിക്കൂ. ഇടറോഡുകളിൽ നിന്ന് പ്രധാന റോഡിലേക്ക് വാഹനവുമായി കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇടംവലം നോക്കാതെ റോഡിലേക്കു കയറുന്നത് അപകടത്തിന് കാരണമാകും. നഗരത്തിൽ ഉൾപ്പെടെ ഇത്തരത്തിൽ അപകടങ്ങൾ വരുത്തുന്ന സംഭവങ്ങൾ ഒട്ടേറെയാണ്. ഇങ്ങനെ അലക്ഷ്യമായി റോഡിലേക്കു കയറുന്നതിൽ ഒന്നാം സ്ഥാനക്കാർ ഇരുചക്രവാഹനങ്ങളാണ്. കാറും ഓട്ടോറിക്ഷയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. അതിനാൽ പ്രധാന റോഡിലേക്കു തിരിയുന്നതിനു മുൻപ് വാഹനം നിർത്തി ഇരുവശത്തും നോക്കി വേണം റോഡിലേക്കു പ്രവേശിക്കാൻ. ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ ഒരുപരിധിവരെ അപകടങ്ങൾ കുറയ്ക്കാനാകും.